‘സ്വാശ്രയപ്രവേശനത്തിൽ ഫീസ് നിർണ്ണയ സമിതിക്ക് ഇടപെടാം’ – സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്

ദില്ലി: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്കുള്ള (self financed medical colleges) വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് കണ്ടാല്‍ ഫീസ് നിര്‍ണ്ണയ സമിതിക്ക് സ്വമേധയാ നടപടി എടുക്കാന്‍ അധികാരം ഉണ്ടെന്ന് സുപ്രീം കോടതിയുടെ (Supreme Court) ഉത്തരവ്.

ജസ്റ്റിസ് എല്‍ നാഗേശ്വര്‍ റാവു (L Nageswar Rao) അധ്യക്ഷനായ ബെഞ്ചാണ് കേരള ഹൈക്കോടതി (Kerala High Court) വിധി ശരിവച്ച്‌ കൊണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. ക്രമക്കേട് കണ്ടെത്തിയാല്‍ പ്രവേശന മേല്‍നോട്ട സമിതിക്ക് സ്വമേധയ നടപടിയെടുക്കാമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

2006ലെ നിയമം അനുസരിച്ച്‌ സംസ്ഥാനത്തെ കരുണ-കണ്ണൂര്‍ മെഡിക്കല്‍ കോളേജുകള്‍ 2015-2016 അദ്ധ്യായന വര്‍ഷം നേരിട്ട് നടത്തിയ എം.ബി.ബി.എസ് പ്രവേശനം പ്രവേശന മേല്‍നോട്ട സമിതി തടഞ്ഞിരുന്നു. പ്രവേശനം സംബനധിച്ച വിവരങ്ങള്‍ കൈമാറിയില്ല എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ആ തീരുമാനം കേരള ഹൈക്കോടതിയും ശരിവെച്ചിരുന്നു. അതിനെതിരെ കോളേജുകള്‍ നല്‍കിയ ഹര്‍ജിയില്‍ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

കരുണ മെഡിക്കല്‍ കോളേജിലെ 85 കുട്ടികള്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജിലെ 105 കുട്ടികള്‍ക്കും തുടര്‍ന്ന് പഠിക്കാനും സുപ്രീംകോടതി അനുമതി നല്‍കി. രണ്ട് കോളേജുകളിലുമായി 190 വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റിനായി കാത്തിരിക്കുമ്ബോഴാണ് 2015ല്‍ മേല്‍നോട്ട സമിതി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന സുപ്രീംകോടതിയുടെ കണ്ടെത്തല്‍.

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ മേല്‍നോട്ട സമിതിക്ക് സ്വമേധയ ഇടപെടാന്‍ അധികാരമുണ്ടെന്നും കോടതി വിധിച്ചു. അതേസമയം കോടതി വിധി ഇപ്പോള്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ ബാധിക്കരുതെന്ന് സുപ്രീംകോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. ഈ കുട്ടികള്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല ഉടന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും കോടതി വിധിച്ചു.

Next Post

യു.കെ: ടിപ്പുവിന്റെ സിംഹാസനത്തിലെ സ്വർണക്കടുവ ലേലത്തിന് വച്ച് ബ്രിട്ടീഷ് സർക്കാർ,​ ലേലത്തിന് വച്ചത് എട്ടു സ്വർണക്കടുവകളിലൊന്ന്

Wed Nov 17 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍ : ടിപ്പു സുല്‍ത്താന്റെ സുവര്‍ണ സിംഹാസനത്തിലെ താഴികക്കുടം ബ്രിട്ടീഷ് സര്‍ക്കാര്‍ ലേലത്തിന് വച്ചു. ബ്രിട്ടീഷ് സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് 1.5 മില്യണ്‍ പൗണ്ടിന് ഏകദേശം 15 കോടി രൂപയ്ക്ക് താഴികക്കുടം ലേലത്തിന് വച്ചിരിക്കുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനത്തിലുണ്ടായിരുന്ന സ്വര്‍ണകടുവയുടെ രൂപത്തിലുള്ള എട്ടു താഴികക്കുടങ്ങളില്‍ ഒന്നാണ് ഇപ്പോള്‍ ലേലത്തിന് വച്ചിരിക്കുന്നത്. യു.കെ സര്‍ക്കാര്‍ വെബ് സൈറ്റില്‍ 14,98,64,994 […]

You May Like

Breaking News

error: Content is protected !!