സൗദി: തൊഴില്‍ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷന്‍ കമ്മിറ്റിക്ക് അനുമതി

ജിദ്ദ: തൊഴില്‍ യോഗ്യതാ പരീക്ഷക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷന്‍ കമ്മിറ്റിക്ക് സൗദി അറേബ്യ അനുമതി നല്‍കി.

കഴിഞ്ഞദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. യോഗ്യതാ പരീക്ഷ വിജയിക്കാത്തവര്‍ക്ക് സൗദിയില്‍ ജോലി ചെയ്യാനാകില്ല.

സാങ്കേതികവും പ്രത്യേക കഴിവുകള്‍ ആവശ്യമായതുമായ മേഖലയിലാണ് സൗദി തൊഴില്‍ യോഗ്യതാ പരീക്ഷ തുടങ്ങിയത്. വിദേശത്ത്​ നിന്നുള്ളവര്‍ക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും. ഇത് അനുവദിക്കുന്നതിനുളള സ്ഥിരം അക്രഡിറ്റേഷന്‍ കമ്മിറ്റിക്കാണ് മന്ത്രിസഭയുടെ അനുമതി. ഈ കമ്മിറ്റിയാകും ഓരോ രാജ്യത്തും വേണ്ട പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുക.

വിസ ലഭിക്കാന്‍ ഈ പരീക്ഷ പാസാകേണ്ടി വരും. നിലവില്‍ സൗദിക്കകത്തുള്ളവര്‍ക്കാണ് ഈ പരീക്ഷ.

ഓണ്‍ലൈനായും പ്രാക്ടിക്കലായും പരീക്ഷയുണ്ടാകും. ഇത് പാസാകുന്നവര്‍ക്കേ ജോലിയില്‍ തുടരാനാകൂ. മൂന്ന് തവണയാണ് അവസരമുണ്ടാവുക. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടെക്‌നിക്കല്‍ ആന്‍ഡ്​ വൊക്കേഷണല്‍ ട്രെയിനിങ്ങി​െന്‍റ മേല്‍നോട്ടത്തിലാണ് പരീക്ഷ. ആറില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരീക്ഷ നവംബര്‍ മൂന്നിന് തുടങ്ങിയിരുന്നു.

ഒന്നു മുതല്‍ അഞ്ചു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നു മുതലും തൊഴില്‍ യോഗ്യതാ പരീക്ഷ നടപ്പാക്കും. ഇലക്‌ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, മെക്കാനിക്, ഐ.ടി, ടെക്‌നീഷ്യന്‍, കലാകാരന്മാര്‍ തുടങ്ങി ആയിരത്തിലേറെ തസ്തികകള്‍ക്ക് പരീക്ഷ ബാധകമാണ്.

Next Post

കുവൈത്ത്: ഈ വർഷം മൂന്ന് ലക്ഷത്തിലധികം പ്രവാസികളുടെ ഇഖാമ റദ്ദായി

Thu Nov 18 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ്: കുവൈറ്റില്‍ ഈ വര്‍ഷം 3,16,700 പ്രവാസികളുടെ ഇഖാമ (റെസിഡെന്‍സ് പെര്‍മിറ്റ്) റദ്ദായതായി താമസ​കാ​ര്യ​വ​കു​പ്പ് അധികൃതര്‍ അറിയിച്ചു. പലതരം വിസാ കാറ്റഗറികളില്‍ ഉള്‍പെടുന്ന വിവിധ രാജ്യക്കാരുടെ കണക്കാണിത്. കോവിഡ് മൂലം തിരിച്ചു വരവ് മുടങ്ങിയതാണ് കൂടുതല്‍ പേര്‍ക്കും വിനയയായത്. 2021 ജനുവരി ഒന്ന് മുതല്‍ നവംബര്‍ 15 വരെയുള്ള കണക്കുകളാണ് ലഭ്യമായിട്ടുള്ളത്. അറബ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇഖാമ […]

You May Like

Breaking News

error: Content is protected !!