കുവൈത്ത്: കുവൈത്തില്‍ വീസക്കച്ചവടക്കാര്‍ വീണ്ടും സജീവമായിത്തുടങ്ങി

കുവൈത്ത് സിറ്റി‌∙ ഒരിടവേളയ്ക്കു ശേഷം കുവൈത്തില്‍ വീസക്കച്ചവടക്കാര്‍ സജീവമായിത്തുടങ്ങി . കൂടാതെ സമൂഹ മാധ്യമങ്ങളില്‍‌ ഇടനിലക്കാരുടെ പരസ്യങ്ങളും വ്യാപകം.

സേവനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ നിര്‍ണയിച്ചാണ്‌ പരസ്യങ്ങള്‍. കോവിഡ് പശ്ചാത്തലത്തില്‍ ഒന്നരവര്‍ഷമായി കുവൈത്തിലേക്ക് എല്ലാതരം വീസയും നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു.

നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചിലയിനം വീസ നല്‍കുന്നത് പുനരാരംഭിച്ചത്. ഇതോടെ വീസക്കച്ചവടക്കാരും തലപൊക്കി തുടങ്ങി . ഫ്രീ വീസ ലഭ്യമാക്കാമെന്നും ഇവര്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഫ്രീ വീസ കുവൈത്തില്‍ ഇല്ലെന്ന്‌ അധികൄതര്‍ വ്യക്തമാക്കി.

ഈജിപ്തിലും ഇന്ത്യയിലുമാണ് ഏജന്റുമാര്‍ തലപൊക്കിയത് അതേസമയം വീസക്കച്ചവടക്കാര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Next Post

യുഎഇ: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യം

Sat Nov 20 , 2021
Share on Facebook Tweet it Pin it Email അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ. ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ സൂചികയിലാണ് യുഎഇ ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു. 93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യുഎഇ രണ്ടാം സ്ഥാനത്തെത്തി. 93 […]

You May Like

Breaking News

error: Content is protected !!