കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവർത്തകയുടെ കുടുംബത്തിന് 50 ലക്ഷം നൽകി

മേപ്പാടി: കോവിഡ് ബാധിച്ച്‌ മരിച്ച ആരോഗ്യപ്രവര്‍ത്തകയുടെ കുടുംബത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഇന്‍ഷുറന്‍സ് തുക 50 ലക്ഷം നല്‍കി.
കോവിഡ് ബാധിച്ച്‌ മരിച്ചവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ഇന്‍ഷുറന്‍സ് തുകയാണിത്.
സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിനെ തുടര്‍ന്നാണ് ഒരു മാസത്തിനകം കുടുംബത്തിനു പണം ലഭ്യമായത്.

മേപ്പാടി വാളത്തൂര് കണ്ണാടി കുഴിയില്‍ പി.കെ ഉണ്ണികൃഷ്ണന്റെ മകള്‍ യു.കെ അശ്വതി ( 24 ) ആണ് മരിച്ചത്.
ജില്ലാ ടി.ബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ലിക് ഹെല്‍ത്ത് ലാബില്‍ എന്‍.ടി.ഇ.പി ലാബ് ടെക്നീഷ്യനായിരുന്നു അശ്വതി. കോവിഡ് ബാധിച്ച്‌ മാനന്തവാടി കോവിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ചായായിരുന്നു മരണം.
മാതാവ് : പി. ബിന്ദു,

Next Post

കോഴിക്കോട്: വിദ്വേഷ പ്രചാരണം - സംഘപരിവാറിനെതിരെ നിയമനടപടിക്കൊരുങ്ങി പാരഗണ്‍ ഹോട്ടല്‍

Sun Nov 21 , 2021
Share on Facebook Tweet it Pin it Email കോഴിക്കോട്; പാരഗണ്‍ ഗ്രൂപ്പിന്റെ റെസ്റ്റോറന്റുകളുടെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജ പ്രചാരണങ്ങളില്‍ നിയമനടപടിക്കൊരുങ്ങി ഹോട്ടല്‍ അധികൃതര്‍ .ജാതിമതഭേദമന്യേ എല്ലാ ഉപഭോക്താക്കള്‍ക്കും നല്ല ഭക്ഷണം വിശ്വസ്തതയോടെ നല്‍കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതോ ബിസ്‌നസുകളെ അപകീര്‍ത്തിപ്പെടുത്താനും ഉദ്ദേശിച്ചുള്ള കിംവദന്തികള്‍ കാലിക്കറ്റ് പാരഗണിന്റെ താല്‍പര്യമുള്‍ക്കൊള്ളുന്നതോ അറിവോടെയോ അല്ലെന്ന് അധികൃതര്‍ അറിയിച്ചു . സംഭവവുമായി ബന്ധപ്പെട്ട് സൈബര്‍ സെല്ലിനെ സമീപിച്ചിരിക്കുകയാണ് […]

You May Like

Breaking News

error: Content is protected !!