കുവൈത്ത്: തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളുമായി മാന്‍പവര്‍ അതോറിറ്റി ഓട്ടോമേറ്റഡ് സംവിധാനം പുനഃരാരംഭിക്കുന്നു

കുവൈറ്റ് സിറ്റി: വിസാക്കച്ചവടം തടയുന്നത് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നതിനായി കുവൈറ്റിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഇന്ത്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായി മാന്‍പവര്‍ അതോറിറ്റി ഓട്ടോമേറ്റഡ് സംവിധാനം പുനഃരാരംഭിക്കുന്നു.

പ്രാദേശികപത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

റിക്രൂട്ട്‌മെന്റ് തട്ടിപ്പുകള്‍ ഇതുവഴി നിയന്ത്രിക്കാനാകുമെന്നാണ് പ്രതീക്ഷ. തൊഴില്‍ അനുമതി രേഖ, വിസ, വിസ നല്‍കുന്ന സ്ഥാപനം, തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനം, വിസാക്കച്ചവടം നടത്തുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച്‌ ഇതുവഴി വിവരം ലഭിക്കും. ഓട്ടോമേറ്റഡ് സംവിധാനം നേരത്തെ ഉണ്ടായിരുന്നെങ്കിലും കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു

Next Post

കുവൈത്ത്: സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയവര്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റില്‍

Tue Nov 23 , 2021
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: കുവൈത്തില്‍ സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ജോലി നല്‍കിയ പ്രവാസി അറസ്റ്റിലായി. ആഭ്യന്തര മന്ത്രാലയം അധികൃതര്‍ നടത്തിയ പരിശോധനയിലാണ് അഞ്ച് പ്രവാസി വനിതകള്‍ക്ക് ഇയാള്‍ അഭയം നല്‍കിയതായി കണ്ടെത്തിയത്. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടുന്ന ഗാര്‍ഹിക തൊഴിലാളികളെ മറ്റ് സ്ഥലങ്ങളില്‍ ദിവസ വേതന അടിസ്ഥാനത്തിലോ അല്ലെങ്കില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലോ ജോലിക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി […]

You May Like

Breaking News

error: Content is protected !!