ഹാരാഷ്ട്ര: കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കില്ല

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗാബാദില്‍ ഇന്നു മുതല്‍ കോവിഡ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പെട്രോളും ഡീസലും ലഭിക്കില്ല.

വാക്‌സിന്‍ എടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി.

പമ്ബുകളില്‍ ഇന്ധനം നിറയ്ക്കാന്‍ വരുന്നവര്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കാണിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് ഇന്ധനം നല്‍കരുതെന്നാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം.

വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിക്കുന്നതിന് കൂടുതല്‍ ജീവനക്കാരെ ലഭ്യമാന്‍ പമ്ബുകളുടെ പ്രവര്‍ത്തന സമയം വെട്ടിക്കുറച്ചു. രാവിലെ എട്ടു മുതല്‍ വൈകിട്ട് ഏഴു വരെയാണ് ഇന്നു മുതല്‍ പ്രവര്‍ത്തനം. ഇതുവഴി രാത്രി ഡ്യൂട്ടിയില്‍ ഉള്ളവരെ പകല്‍ ജോലിക്കു നിയോഗിക്കാനാവുമെന്ന് പമ്ബ് ഉടമകളുടെ സംഘടന പറഞ്ഞു.

Next Post

കൊച്ചി: മോഫിയ പര്‍വീണ്‍ ആത്മഹത്യ കേസില്‍ സിഐ സുധീറിന് സസ്പെന്‍ഷന്‍

Fri Nov 26 , 2021
Share on Facebook Tweet it Pin it Email കൊച്ചി: മോഫിയ പര്‍വീണ്‍ ആത്മഹത്യ കേസില്‍ സിഐ സുധീറിന് സസ്പെന്‍ഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഡിജിപിയുടെ നടപടി. മോഫിയയുടെ മരണത്തില്‍ (Mofia Death) കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan) കുടുംബത്തിന് മുഖ്യമന്ത്രി വാക്കുനല്‍കിയിരുന്നു. മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് […]

You May Like

Breaking News

error: Content is protected !!