സൗദി: ഇന്ത്യൻ കോൺസുലേറ്റിന്‍റെ സേവനം വീട്ടുപടിക്കലേക്ക്

അബഹ: സൗദിയിലെ പ്രവാസി ഇന്ത്യാക്കാര്‍ക്ക് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റി​െന്‍റ സേവനങ്ങള്‍ അവരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിക്ക് ദക്ഷിണ സൗദിയിലെ അസീര്‍ മേഖലയില്‍​ തുടക്കം.

ഇതി​െന്‍റ ഭാഗമായി കോണ്‍സുലേറ്റിലെ പാസ്പോര്‍ട്ട് വിഭാഗം വൈസ് കോണ്‍സല്‍ ഹരിദാസ് ഖമീസ് മുശൈത്തിലെ പുറംകരാര്‍ ഏജന്‍സിയായ വി.എഫ്.എസി​െന്‍റ ഓഫീസ് സന്ദര്‍ച്ച്‌ വിവിധ സേവനങ്ങള്‍ നല്‍കി.

വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ആരംഭിച്ച സേവനം സൗദിയുടെ അസീര്‍ പ്രവശ്യയില്‍ ഉള്‍പ്പെടുന്ന വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് പ്രയോജനപ്പെട്ടു. മുമ്ബ്​ നിശ്ചയിച്ച പോലെ 30 പേര്‍ക്ക് ഓണ്‍ലൈനിലൂടെ അപ്പോയിന്‍റ്​മെന്‍റ്​ നല്‍കിയെങ്കിലും, വിവിധ ആവശ്യങ്ങള്‍ക്കായുള്ള രേഖകള്‍ അറ്റസ്​റ്റ്​ ചെയ്യുന്നതിന് കോണ്‍സുലറെ സമീപിച്ച 57 പേരുടെ രേഖകള്‍ അറ്റസ്​റ്റ്​ ചെയ്തു നല്‍കി. മതിയായ യാത്രാരേഖകള്‍ ഇല്ലാത്തിതി​െന്‍റ പേരില്‍ നാട്ടിലേക്കുള്ള മടക്കയാത്ര സാധ്യമാകാതെ പ്രയാസപ്പെട്ട 36 പേരുടെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റി​െന്‍റ അപേക്ഷകളും സ്വീകരിച്ചു.

വൈസ് കോണ്‍സുല്‍ ഹരിദാസ്​, കൗണ്‍സുലേറ്റ് ജീവകാരുണ്യവിഭാഗം അംഗങ്ങളായ അഷ്റഫ് കുറ്റിച്ചല്‍, ബിജു കെ. നായര്‍, സാമൂഹിക പ്രവര്‍ത്തകരായ റോയി മൂത്തേടം എന്നിവരടങ്ങുന്ന സംഘം അബഹ നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചു. അവിടെ 17 ഇന്ത്യാക്കാരാണ് മടക്കയാത്ര കാത്ത്​ തടവുകാരായി കഴിയുന്നത്.

അതില്‍ പാസ്പോര്‍ട്ട് കൈവശമില്ലാത്ത 13 പേര്‍ക്ക്​ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്​ (ഇ.സി) നല്‍കി. അബഹയില്‍ നിന്നും വിമാനമാര്‍ഗം നേരിട്ട് ഇന്ത്യയിലേക്ക് പോകാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് സ്വദേശിയായ വൈസ് കൗണ്‍സുല്‍ ഹരിദാസ് ആദ്യമായാണ് അബഹ സന്ദര്‍ശിക്കുന്നത്. ജിദ്ദ കൗണ്‍സുലേറ്റില്‍ സേവനം ആരംഭിച്ചിട്ട് മൂന്നു മാസം മാത്രമേ ആയിട്ടുള്ളു.

Next Post

ഒമാൻ: മറ്റുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പിന്നാലെ ഏഴ് രാജ്യങ്ങളില്‍ നിന്ന് ഒമാനിലേക്ക് പ്രവേശന വിലക്ക്

Sun Nov 28 , 2021
Share on Facebook Tweet it Pin it Email മസ്കറ്റ്: മറ്റുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് പിന്നാലെ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഒമാനിലേക്ക് പ്രവേശന വിലക്ക് കല്‍പ്പിച്ചു. ദക്ഷിണാഫ്രിക്ക, നമീബിയ, ബോട്സ്വാന സിംബാവെ, ലിസോത്തോ, ഈസ്വാതിനി, മൊസാംബിക്ക് എന്നിവിടങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഒമാനിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനിക്കുകയും ചെയ്തു. അതോടൊപ്പം തന്നെ നവംബര്‍ 28 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 14 ദിവസത്തിനിടെ ഈ […]

You May Like

Breaking News

error: Content is protected !!