യു.എസ്.എ: അഞ്ച് ഒമിക്രോൺ കേസുകൾ കൂടി സ്ഥിരീകരിച്ചു

ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വൈറസ് അമേരിക്കയിലും വ്യാപിക്കുന്നു.

കഴിഞ്ഞ ദിവസം അമേരിക്കയില്‍ ആദ്യമായി കലിഫോര്‍ണിയയിലാണ് വൈറസ് കണ്ടെത്തിയതെങ്കില്‍, ഡിസംബര്‍ രണ്ടിന് ന്യൂയോര്‍ക്ക് സിറ്റി മെട്രോപോലിറ്റന്‍ ഏരിയയില്‍ അഞ്ച് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോച്ചല്‍ ആണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

ഈ വാര്‍ത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെ മിനിസോട്ട, കൊളറാഡോ തുടങ്ങിയ സംസ്ഥാനങ്ങളിലും ഒമിക്രോണ്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി സ്ഥിരീകരിച്ചു. ന്യൂയോര്‍ക്ക് സഫോള്‍ക്ക് കൗണ്ടിയില്‍ ഒന്നും, ന്യൂയോര്‍ക്ക് സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നാലും, ക്യൂന്‍സ് (2), ബ്രൂക്ക്‌ലിന്‍(1), മന്‍ഹാട്ടന്‍(1) ഒമിക്രോണ്‍ കേസുകള്‍ കണ്ടെത്തിയതായി ഗവര്‍ണര്‍ അറിയിച്ചു.

അമേരിക്കയില്‍ വ്യാഴാഴ്ച വൈകിട്ടു വരെ ആകെ എട്ട് ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതായി ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിച്ചു. ഇതു ആഫ്രിക്കയില്‍ യാത്ര ചെയ്തു വന്നവരില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയവയില്‍ നിന്നും യാത്ര ചെയ്തു വന്നവരാണെന്നാണ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ന്യുയോര്‍ക്കില്‍ ഒമിക്രോണ്‍ കണ്ടെത്തിയെങ്കിലും വ്യാപകമായ ലോക്ഡൗണിന് സാധ്യതയില്ലെന്നും ഗവര്‍ണര്‍ ചൂണ്ടികാട്ടി. ഇതുവരെ 23 രാജ്യങ്ങളില്‍ ഒമിക്രോണ്‍ കണ്ടെത്തിയതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

Next Post

യു.എസ്.എ: പുടിന്റെ റെഡ്ലൈൻ നയം അംഗീകരിക്കില്ലെന്ന് ബൈഡൻ - യു.എസ് റഷ്യ ബന്ധം തകരുന്നു

Sun Dec 5 , 2021
Share on Facebook Tweet it Pin it Email വാഷിംഗ്ടണ്‍: അയല്‍രാജ്യമായ ഉക്രൈനെ ആക്രമിക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ റെഡ്ലൈന്‍ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍. അതിര്‍ത്തിക്ക് സമീപം 94, 000 പട്ടാളക്കാരെ പുടിന്‍ വിന്യസിച്ചിട്ടുണ്ടെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. ഉക്രൈനും റഷ്യയും തമ്മില്‍ നടക്കുന്ന അതിര്‍ത്തി വിഷയത്തില്‍ യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യം ഇടപെട്ടിരുന്നു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ നിര്‍ണായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ […]

You May Like

Breaking News

error: Content is protected !!