ആവേശം വിതറി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിന്റർ സ്പോർട്സ് മീറ്റ്

റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിന്റർ സ്പോർട്സ്-2021 കായിക മത്സരങ്ങൾ ആവേശമായി.

കേരള, കർണാടക,തമിഴ്നാട് നോർത്തേൺ സ്റ്റേറ്റ്സ് ചാപ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത വിന്റർ സ്പോർട്സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണൽ പ്രസിഡന്റ് ബഷീർ ഈങ്ങാപ്പുഴ ടീം ലീഡർമാർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.

പ്രവാസികളായ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ വ്യായാമത്തിന്റെയും കായിക വിനോദങ്ങളുടെയും പ്രാധാന്യം വളരെ വലുതാണെന്നും പ്രായ ഭേദമന്യേ ശാരീരിക ക്ഷമതക്കനുസരിച്ച് ജീവിതത്തിൽ പ്രവർത്തികമാക്കേണ്ടത് ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോരുത്തരുടെയും ആരോഗ്യം സ്വന്തത്തിനും സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ട സ്വത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുത്ത കബഡി, വടംവലി, ക്രിക്കറ്റ്, വോളിബോൾ, ഷോട്ട്പുട്ട്, ഫുട്ബോൾ, റിലേ, 100 മീറ്റർ ഓട്ടം തുടങ്ങി വിവിധ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളും ഗെയിമുകളും ആവേശം പകരുന്നതായിരുന്നു.

കർണാടക ചാപ്റ്റർ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളിലും കേരളം, കർണാടക, തമിഴ്നാട്, നോർത്തേൺ സ്റ്റേറ്റ്സ് എന്നീ ചാപ്റ്ററുകൾ ജേതാക്കളായി.
വിന്റർ സ്പോർട്സ് മീറ്റിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി വിവിധ കായിക വിനോദങ്ങളും, മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

വിജയികൾക്ക് വിശിഷ്ട വ്യക്തികൾ സമ്മാനങ്ങൾ വിതരണം ചെയ്തു.

സമാപന ചടങ്ങിൽ വ്യവസായപ്രമുഖൻ ജവഹർ നിസാം, ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണൽ പ്രസിഡന്റ് ബഷീർ ഈങ്ങാപ്പുഴ, നോർത്തേൺ സ്റ്റേറ്റ്സ് റിയാദ് ചാപ്റ്റർ പ്രസിഡന്റ് ജാവേദ് ഖാൻ, തമിഴ്‌നാട് സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റ് നിസാർ അഹമ്മദ്, കേരള സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റ് അൻസാർ ആലപ്പുഴ, കർണ്ണാടക സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റ് താജുദ്ധീൻ, ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ കാരന്തൂർ, ഹാരിസ് മംഗലാപുരം, എന്നിവർ സംബന്ധിച്ചു.

വിന്റർ സ്‌പോർട്‌സ് 2021 ഡയറക്ടർ
ജുനൈദ് അൻസാരി, ഹാരിസ് വാവാട് എന്നിവർ വിന്റർ സ്പോർട്സ് മത്സരങ്ങൾക്ക് നേതൃത്വം നൽകി.

Next Post

വീണ്ടുമൊരു രസകമായ കുടുംബ ചിത്രവുമായി ലാൽ ജോസും കൂട്ടരും - " മ്യാവൂ " ഒഫീഷ്യൽ ട്രെയിലർ റിലീസായി

Mon Dec 13 , 2021
Share on Facebook Tweet it Pin it Email ഫൈസൽ നാലകത്ത്“ദേഷ്യമെന്നത് തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നറിഞ്ഞിട്ടും രണ്ടു സ്നേഹിക്കുന്ന മനസ്സുകൾ ഒന്നിച്ചാൽ ചിലപ്പോൾ ശരിയാക്കും എന്ന പ്രതീക്ഷയിൽ ജീവിതം തുടങ്ങുന്ന വളരെ രസകമായ ഒരു കുടുംബ ചിത്രം വീണ്ടും നമുക്കു മുന്നിൽ ഈ തണുത്ത സായാഹ്നത്തിൽ സമ്മാനിക്കുന്നു ലാൽ ജോസും കൂട്ടരും…”സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കിലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന […]

You May Like

Breaking News

error: Content is protected !!