വീണ്ടുമൊരു രസകമായ കുടുംബ ചിത്രവുമായി ലാൽ ജോസും കൂട്ടരും – ” മ്യാവൂ ” ഒഫീഷ്യൽ ട്രെയിലർ റിലീസായി

ഫൈസൽ നാലകത്ത്
“ദേഷ്യമെന്നത് തന്റെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണെന്നറിഞ്ഞിട്ടും രണ്ടു സ്നേഹിക്കുന്ന മനസ്സുകൾ ഒന്നിച്ചാൽ ചിലപ്പോൾ ശരിയാക്കും എന്ന പ്രതീക്ഷയിൽ ജീവിതം തുടങ്ങുന്ന വളരെ രസകമായ ഒരു കുടുംബ ചിത്രം വീണ്ടും നമുക്കു മുന്നിൽ ഈ തണുത്ത സായാഹ്നത്തിൽ സമ്മാനിക്കുന്നു ലാൽ ജോസും കൂട്ടരും…”സൗബിന്‍ സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” മ്യാവൂ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

‘അറബിക്കഥ’, ‘ഡയമണ്ട് നെക്ലേസ്’, ‘വിക്രമാദിത്യന്‍’ എന്നീ സൂപ്പര്‍ഹിറ്റ് വിജയ് ചിത്രങ്ങള്‍ ശേഷം ലാല്‍ജോസി നുവേണ്ടി ഡോ. ഇക്ബാല്‍ കുറ്റിപ്പുറം തിരക്കഥ എഴുതുന്ന ” മ്യാവൂ ” എന്ന സിനിമയില്‍ സൗബിന്‍ ഷാഹിര്‍, മംമ്ദ മോഹന്‍ദാസ് എന്നിവരെ കൂടാതെ സലിംകുമാര്‍, ഹരിശ്രീ യൂസഫ് തുടങ്ങിയവര്‍ക്കൊപ്പം രണ്ടു കുട്ടികളും ഒരു പൂച്ചയും സുപ്രധാന കഥാപാത്രങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഗള്‍ഫില്‍ ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രമാണ് “മ്യാവു”. പ്രവാസി മലയാളിയായ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റെ തിരക്കഥയില്‍ പൂര്‍ണമായും യുഎഇയില്‍ ചിത്രീകരിക്കുന്ന ചിത്രമാണ് ‘മ്യാവു’.

തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറില്‍ തോമസ്സ് തിരുവല്ല നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിര്‍വഹിക്കുന്നു. സുഹൈല്‍ കോയയുടെ വരികള്‍ക്ക് ജസ്റ്റിന്‍ വര്‍ഗ്ഗീസ്സ് സംഗീതം പകരുന്നു.
ലെെന്‍ പ്രൊഡ്യുസര്‍-വിനോദ് ഷൊര്‍ണ്ണൂര്‍,കല-അജയന്‍ മങ്ങാട്,മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂം ഡിസെെന്‍-സമീറ സനീഷ്,സ്റ്റില്‍സ്-ജയപ്രകാശ് പയ്യന്നൂര്‍,എഡിറ്റര്‍-രഞ്ജന്‍ എബ്രാഹം, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രഘു രാമ വര്‍മ്മ,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രഞ്ജിത്ത് കരുണാകരന്‍.

പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിക്കുന്ന “മ്യാവൂ “
ഡിസംബർ 24-ന് എല്‍ ജെ ഫിലിംസ്തിയ്യേറ്ററിലെത്തിക്കുന്നു
“ഒരുപാട് അകലെയിരുന്നു ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു ……

Next Post

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി ബസിൽ നെല്ലിയാമ്പതിയിലേക്ക് പോകാം 680 രൂപക്ക്

Mon Dec 13 , 2021
Share on Facebook Tweet it Pin it Email ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷല്‍ സര്‍വിസിന് പുറമെ ഇനി നെല്ലിയാമ്ബതിയിലേക്കും ഉല്ലാസ യാത്ര പാക്കേജ്. ഉല്ലാസ യാത്രയുടെ ഫ്ലാഗ്‌ഓഫ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. പൊതു അവധി ദിവസങ്ങളില്‍ മാത്രം നടത്തുന്ന സര്‍വിസിന് ഒരാളില്‍നിന്ന് ഈടാക്കുന്നത് 680 രൂപയാണ്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകീട്ടത്തെ ചായയും സ്നാക്സും ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. വരയാടുമല സൈറ്റ് […]

You May Like

Breaking News

error: Content is protected !!