തൃശ്ശൂർ: കെ.എസ്.ആർ.ടി.സി ബസിൽ നെല്ലിയാമ്പതിയിലേക്ക് പോകാം 680 രൂപക്ക്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ആരംഭിച്ച മലക്കപ്പാറ സ്‌പെഷല്‍ സര്‍വിസിന് പുറമെ ഇനി നെല്ലിയാമ്ബതിയിലേക്കും ഉല്ലാസ യാത്ര പാക്കേജ്.

ഉല്ലാസ യാത്രയുടെ ഫ്ലാഗ്‌ഓഫ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. പൊതു അവധി ദിവസങ്ങളില്‍ മാത്രം നടത്തുന്ന സര്‍വിസിന് ഒരാളില്‍നിന്ന് ഈടാക്കുന്നത് 680 രൂപയാണ്. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, വൈകീട്ടത്തെ ചായയും സ്നാക്സും ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക്. വരയാടുമല സൈറ്റ് സീയിങ്​, സീതാര്‍കുണ്ട് വ്യൂപോയന്‍റ്, സര്‍ക്കാര്‍ ഓറഞ്ച് ഫാം, കേശവന്‍പാറ പോയന്‍റ്, പോത്തുണ്ടി ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ഇരിങ്ങാലക്കുടയില്‍നിന്ന് ആരംഭിക്കുന്ന യാത്ര, പാലക്കാട് വടക്കഞ്ചേരിയിലൂടെ നെന്മാറ പോത്തുണ്ടി വഴിയാണ് നെല്ലിയാമ്ബതിക്ക് പോകുന്നത്. രാവിലെ ആറിന് പുറപ്പെടുന്ന വണ്ടി രാത്രി 8.30ഓടെ തിരിച്ചെത്തും. ബുക്കിങ്ങിനായി ബന്ധപ്പെടേണ്ട നമ്ബര്‍ 0480 2823990. ഫ്ലാഗ്‌ഓഫ് ചടങ്ങില്‍ മാള കെ.എസ്.ആര്‍.ടി.സി എ.ടി.ഒ കെ.ജെ. സുനില്‍ അധ്യക്ഷത വഹിച്ചു. ടി.എന്‍. കൃഷ്ണന്‍കുട്ടി, അജിത് കുമാര്‍, ടി.കെ. കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.

Next Post

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്‍റെ ഹെലികോപ്ടര്‍ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിച്ച രശ്മിത രാമചന്ദ്രനെതിരേ സ്വഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്

Mon Dec 13 , 2021
തിരുവനന്തപുരം: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ ഹെലികോപ്ടര്‍ അപകട മരണത്തിന് പിന്നാലെ അദ്ദേഹത്തെ അവഹേളിച്ച്‌ ഗവണ്‍മെന്റ് പ്ലീഡര്‍ രശ്മിത രാമചന്ദ്രനെതിരേ സ്വഭാവിക നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്. രശ്മിതക്കെതിരേ നിരവധി പരാതികളായ് എജിക്ക് ലഭിച്ചത്. ബിജെപിയും വിമുക്ത ഭടന്‍മാരും എജിക്ക് പരാതി നല്‍കിയിരുന്നു. രശ്മിത പൊതുസമൂഹത്തില്‍ നിന്നും രൂക്ഷമായ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്‍ഡര്‍ രാഷ്ട്രപതിയാണെന്ന സങ്കല്‍പം മറികടന്ന് മൂന്ന് സേനകളുടെയും […]

You May Like

Breaking News

error: Content is protected !!