13 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം – നിബിഡ വന മേഖലയില്‍ എങ്ങനെ മലയാളി ഫോട്ടോ​ഗ്രാഫര്‍ എത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചേക്കും

ചെന്നൈ: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിക്കാനിടയായ കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്വേഷണം പുരോഗമിക്കുന്നു.

അപകടം നടക്കുന്നതിന് തൊട്ട് മുന്‍പ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോനയ്ക്ക് അയച്ചു. കോയമ്ബത്തൂര്‍ താമസിച്ചുവരുന്ന മലയാളി ഫോട്ടോ​ഗ്രാഫറാണ് ഹെലികോപ്റ്ററിന്റെ അവസാന ദൃശ്യങ്ങളെന്ന് കരുതുന്ന വീ‍ഡിയോ ചിത്രീകരിച്ചത്. വീഡിയോയില്‍ മേഘങ്ങള്‍ക്ക് ഇടയിലേക്ക് മറയുന്ന ഹെലികോപ്റ്ററുകളുടെ ദൃശ്യങ്ങളാണ് അടങ്ങിയിരിക്കുന്നത്.

നിബിഡ വന മേഖലയില്‍ എങ്ങനെ മലയാളി ഫോട്ടോ​ഗ്രാഫര്‍ എത്തിയെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം പരിശോധിച്ചേക്കും. ഫോറന്‍സിക് പരിശോധനയില്‍ ഫോണിലുള്‍പ്പെട്ടിരിക്കുന്ന വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. വീഡിയോയുടെ ആധികാരികത ഉറപ്പുവരുത്താനാണ് ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അതേസമയം ഇക്കാര്യത്തില്‍ മലയാളി ഫോട്ടോ​ഗ്രാഫര്‍ നല്‍കിയ വിശദീകരണത്തില്‍ യാതൊരു നി​ഗൂഢതയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

അപകടത്തിന്റെ കാരണം മനസിലാക്കാന്‍ സൈനികതലത്തില്‍ സംയുക്ത സേനാ അന്വേഷണം പുരോഗമിക്കുകയാണ്. വ്യാഴാഴ്ച 11.48ന് സൂലുരില്‍ നിന്ന് പുറപ്പെട്ട ഹെലികോപ്റ്റര്‍ 12.15ന് വെല്ലിങ്ടണില്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ 12.08ന് സുലൂര്‍ എയര്‍ബേസുമായുള്ള ഹെലികോപ്റ്ററിന്റെ ബന്ധം നഷ്ടമാവുകയായിരുന്നു.

അപകടത്തില്‍പ്പെട്ട് തകര്‍ന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് ഇതിനകം കണ്ടെടുത്തിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വ്യോമസേനയുടെ മികച്ച ഹെലികോപ്റ്ററുകളിലൊന്നായ എംഐ17വി5 ആയിരുന്നു അപകടത്തില്‍പെട്ടത്. അപകടകാരണം കണ്ടെത്താന്‍ വളരെയധികം സഹായകരമാണ് കണ്ടെത്തിയിട്ടുളള ബ്ലാക് ബോക്‌സ്.സംഭവസ്ഥലത്ത് അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്.

വിങ് കമാന്‍ഡര്‍ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേര്‍ മരിച്ചിരുന്നു. കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്.

കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.

Next Post

23 കോടിയുടെ വജ്രകിരീടമാണ് തലയിൽ അണിയുന്നത്, വിശ്വസുന്ദരിക്ക് ലഭിക്കാൻ പോകുന്ന ജീവിത സൗഭാഗ്യങ്ങൾ ചിന്തിക്കാൻ കഴിയുന്നതിലുമപ്പുറം

Mon Dec 13 , 2021
Share on Facebook Tweet it Pin it Email ഇന്ത്യന്‍ ജനതയുടെ അഭിമാനം വാനോളമുയര്‍ത്തി ചണ്ഡിഗഢ് സ്വദേശിനിയായ ഹര്‍നാസ് സന്ധു വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. 21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയ‌്ക്ക് സ്വന്തമാകുന്നത്. രണ്ടായിരത്തില്‍ ലാറദത്തയ‌്‌ക്കായിരുന്നു ഏറ്റവുമൊടുവില്‍ വിശ്വകിരീടം ചൂടാനുള്ള അവസരമുണ്ടായത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 80 സുന്ദരിമാര്‍ മാറ്റുരച്ച മത്സരമാണ് ഇത്തവണ നടന്നത്. ഒടുവില്‍ 79 പേരെയും പിന്തള്ളി വിശ്വസുന്ദരിയായി ഹര്‍നാസ് സന്ധു തിരഞ്ഞെടുക്കപ്പെട്ടു. വിശ്വസുന്ദരി എന്ന […]

You May Like

Breaking News

error: Content is protected !!