23 കോടിയുടെ വജ്രകിരീടമാണ് തലയിൽ അണിയുന്നത്, വിശ്വസുന്ദരിക്ക് ലഭിക്കാൻ പോകുന്ന ജീവിത സൗഭാഗ്യങ്ങൾ ചിന്തിക്കാൻ കഴിയുന്നതിലുമപ്പുറം

ഇന്ത്യന്‍ ജനതയുടെ അഭിമാനം വാനോളമുയര്‍ത്തി ചണ്ഡിഗഢ് സ്വദേശിനിയായ ഹര്‍നാസ് സന്ധു വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

21 വര്‍ഷത്തിന് ശേഷമാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയ‌്ക്ക് സ്വന്തമാകുന്നത്. രണ്ടായിരത്തില്‍ ലാറദത്തയ‌്‌ക്കായിരുന്നു ഏറ്റവുമൊടുവില്‍ വിശ്വകിരീടം ചൂടാനുള്ള അവസരമുണ്ടായത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 80 സുന്ദരിമാര്‍ മാറ്റുരച്ച മത്സരമാണ് ഇത്തവണ നടന്നത്. ഒടുവില്‍ 79 പേരെയും പിന്തള്ളി വിശ്വസുന്ദരിയായി ഹര്‍നാസ് സന്ധു തിരഞ്ഞെടുക്കപ്പെട്ടു.

വിശ്വസുന്ദരി എന്ന പ്രയോഗത്തിനപ്പുറം സ്വപ്‌നതുല്യമായ ജീവിതസൗഭാഗ്യങ്ങളാണ് വിജയിയെ കാത്തിരിക്കുന്നത്. തലയില്‍ ചൂടുന്ന വജ്രകിരീടത്തില്‍ നിന്നുതുടങ്ങുന്നു ആ സൗഭാഗ്യ യാത്ര. 23 കോടി എണ്‍പത് ലക്ഷം വിലമതിക്കുന്ന വജ്ര കിരീടമാണ് വിശ്വസുന്ദരിയെ അണിയിക്കുന്നത്. പിന്നീടുള്ള ഒരു വര്‍ഷക്കാലം 1770 വജ്രങ്ങള്‍ കൊണ്ട് 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മ്മിതമായ കിരീടം അവളുടെ കേശഭാരത്തെ അലങ്കരിക്കും.

ആറക്കമുള്ള തുകയാണ് വിശ്വസുന്ദരിക്ക് എല്ലാ മാസവും ശമ്ബളമായി ലഭിക്കുക. എന്നാല്‍ കൃത്യമായ തുക എത്രയാണെന്ന് മിസ് യൂണിവേഴ്‌സ് സംഘാടകര്‍ പുറത്തുവിട്ടിട്ടില്ല.

ന്യൂയോര്‍ക്കിലെ അത്യാഢംബര ഹോട്ടലില്‍ എല്ലാ സൗകര്യങ്ങളോടും കൂടി ഒരുവര്‍ഷക്കാലം മിസ് യൂണിവേഴ്‌സിന് താമസിക്കാം. കൂട്ടിന് മിസ് യുഎസ്‌എയും ഒപ്പമുണ്ടാകും.

ലോകമറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്‌റ്റുകളും, സൗന്ദര്യ വര്‍ദ്ധക വസ്‌തുക്കളുടെ നിര്‍മ്മാതാക്കളും അവള്‍ക്കായി കാത്തിരിക്കും. ഏറ്റവും വിലപിടിപ്പുള്ള ഉല്‍പ്പന്നങ്ങള്‍ കൊണ്ട് വിശ്വസുന്ദരിയെ കൂടുതല്‍ മനോഹരിയാക്കാന്‍ അവര്‍ മത്സരിക്കും.

ലോകത്തിലെ ഏറ്റവും പ്രഗല്‍ഭരായ സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍മാരുടെ ക്യാമറകള്‍ അവളുടെ അളവഴകുകള്‍ ഒപ്പാന്‍ എപ്പോഴും പിന്നാലെയുണ്ടാകും.

ലോകത്തെ വിവിധയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരമൊരുങ്ങും. യാത്രച്ചെലവ് ഉള്‍പ്പടെ പൂര്‍ണമായും സൗജന്യമായിരിക്കുമത്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും വളരെ വലിയ ഉത്തരവാദിത്തങ്ങളും മിസ് യൂണിവേഴ്‌സിനെ കാത്തിരിക്കുന്നുണ്ട്. മിസ് യൂണിവേഴ്‌സ് ഓര്‍ഗനൈസേഷന്റെ ചീഫ് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനമാണ് വിശ്വസുന്ദരിയിലേക്ക് നിക്ഷിപ്‌തമാകുന്നത്. അതുകൊണ്ട് തന്നെ ലോകത്തെ വിവിധയിടങ്ങളില്‍ സംഘടിപ്പിക്കപ്പെടുന്ന ഇവന്റുകള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, മീഡിയ കോണ്‍ഫറന്‍സുകള്‍, സൗന്ദര്യമത്സരങ്ങള്‍ തുടങ്ങിയവയിലെല്ലാം മിസ് യൂണിവേഴ്‌സിന് പങ്കെടുക്കേണ്ടി വരും.

Next Post

ശരീരം മുഴുവന്‍ മറച്ച ഡ്രസ് ധരിച്ച് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ താരമായി ബഹ്‌റൈന്‍ സുന്ദരി

Mon Dec 13 , 2021
ബഹ്‌റൈന്‍: മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ താരമായി ബഹ്‌റൈന്‍ സുന്ദരി. സ്വന്തം വ്യക്തിത്വവും കാഴ്ച്ചപ്പാടും കൊണ്ട് എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയാണ് ബഹ്‌റൈന്‍ സുന്ദരിയായ മനാര്‍ നദീം. സ്വിംസ്യൂട്ട് റൗണ്ടില്‍ മറ്റുള്ളവരെല്ലാം ബിക്കിനിയും മറ്റും ധരിച്ചെത്തിയപ്പോള്‍ മനാര്‍ നദീം ശരീരം മുഴുവന്‍ മറച്ച തരത്തിലുള്ള ഡ്രസ് ധരിച്ചാണെത്തിയത്. ശരീരം മുഴുവന്‍ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് ഇരുപത്തിയൊന്നുകാരിയായ മനാര്‍ നദീം വേദിയില്‍ എത്തിയത്. സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മനാര്‍ നദീമിന്റെ സന്ദേശം എല്ലാവരും ഇരു […]

Breaking News

error: Content is protected !!