ശരീരം മുഴുവന്‍ മറച്ച ഡ്രസ് ധരിച്ച് മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ താരമായി ബഹ്‌റൈന്‍ സുന്ദരി

ബഹ്‌റൈന്‍: മിസ് യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ താരമായി ബഹ്‌റൈന്‍ സുന്ദരി. സ്വന്തം വ്യക്തിത്വവും കാഴ്ച്ചപ്പാടും കൊണ്ട് എല്ലാവരുടെയും പ്രശംസ നേടിയിരിക്കുകയാണ് ബഹ്‌റൈന്‍ സുന്ദരിയായ മനാര്‍ നദീം.

സ്വിംസ്യൂട്ട് റൗണ്ടില്‍ മറ്റുള്ളവരെല്ലാം ബിക്കിനിയും മറ്റും ധരിച്ചെത്തിയപ്പോള്‍ മനാര്‍ നദീം ശരീരം മുഴുവന്‍ മറച്ച തരത്തിലുള്ള ഡ്രസ് ധരിച്ചാണെത്തിയത്.

ശരീരം മുഴുവന്‍ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് ഇരുപത്തിയൊന്നുകാരിയായ മനാര്‍ നദീം വേദിയില്‍ എത്തിയത്. സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള മനാര്‍ നദീമിന്റെ സന്ദേശം എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിച്ചു. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ നദീമിന് അഭിനന്ദന പ്രവാഹമാണ്. ഇതൊരു ചരിത്ര നിമിഷമാണെന്ന കുറിപ്പോടെയാണ് നദീമിന്റെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയാണ് മനാര്‍ നദീം.

Next Post

വരന് വധു സിന്ദൂരം ചാർത്തി - സ്ത്രീ പൂജാരിമാർ മന്ത്രം ചൊല്ലി വ്യത്യസ്തമായ ഈ വിവാഹത്തിൽ

Mon Dec 13 , 2021
ഈ വിവാഹ സീസണില്‍, വധു വിന്റെയും വരന്റെയും വിവാഹ വീഡിയോകളും ഫോട്ടോകളും കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ നിറയുകയാണ്. ഹിന്ദു വിവാഹ വേളയില്‍, വധുവിനെ സിന്ദൂരം അണിയിക്കുന്ന ഒരു ചടങ്ങ് രാജ്യത്തെ പലയിടത്തും കാണാം. എന്നാല്‍, ഈ ആചാരത്തെ മറ്റൊരു കോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ദമ്ബതികള്‍. അവരുടെ ഒരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാകുന്നത്. വധു ശാലിനി സെന്‍ തന്റെ വരന്‍ അങ്കണ്‍ മജുംദാറിന്റെ നെറ്റിയില്‍ സിന്ദൂരം […]

You May Like

Breaking News

error: Content is protected !!