വരന് വധു സിന്ദൂരം ചാർത്തി – സ്ത്രീ പൂജാരിമാർ മന്ത്രം ചൊല്ലി വ്യത്യസ്തമായ ഈ വിവാഹത്തിൽ

ഈ വിവാഹ സീസണില്‍, വധു വിന്റെയും വരന്റെയും വിവാഹ വീഡിയോകളും ഫോട്ടോകളും കൊണ്ട് സാമൂഹ്യ മാധ്യമങ്ങള്‍ നിറയുകയാണ്.

ഹിന്ദു വിവാഹ വേളയില്‍, വധുവിനെ സിന്ദൂരം അണിയിക്കുന്ന ഒരു ചടങ്ങ് രാജ്യത്തെ പലയിടത്തും കാണാം. എന്നാല്‍, ഈ ആചാരത്തെ മറ്റൊരു കോണിലൂടെ കാണാന്‍ ശ്രമിക്കുകയാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള ദമ്ബതികള്‍. അവരുടെ ഒരു വിവാഹ വീഡിയോയാണ് ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ വൈറലാകുന്നത്.

വധു ശാലിനി സെന്‍ തന്റെ വരന്‍ അങ്കണ്‍ മജുംദാറിന്റെ നെറ്റിയില്‍ സിന്ദൂരം തൊടുവിക്കുന്നതാണ് വീഡിയോ. കുറച്ച്‌ ദിവസങ്ങള്‍ക്കുമുമ്ബ്, ബോളിവുഡ് നടന്‍ രാജ്കുമാര്‍ റാവുവിന്റെയും പത്രലേഖയുടെയും വിവാഹസമയത്ത് സമാനമായ ഒരു സംഭവം ഉണ്ടായി. രാജ്കുമാറിന്റെ നെറ്റിയില്‍ വധു പത്രലേഖ സിന്ദൂരം തൊടുവിക്കുന്നതായിരുന്നു അത്. ഇതിനെ അനുകരിച്ചാണ് ഇപ്പോള്‍ ഈ ദമ്ബതികള്‍ വിവാഹത്തിനിടെ അന്യോനം സിന്ദൂരം ചാര്‍ത്തിയത്. കാലങ്ങള്‍ പഴക്കമുള്ള വിവാഹ ചടങ്ങുകള്‍ക്ക് ഒരു പുതുമയാര്‍ന്ന ട്വിസ്റ്റ് കൊണ്ടുവന്നിരിക്കയാണ് അവര്‍.

ഡിസംബര്‍ രണ്ടിനാണ് ശാലിനിയും അങ്കണും വിവാഹിതരായത്. വധുവിന്റെ സഹോദരി കൃതികയാണ് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോകളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കില്‍ ഷെയര്‍ ചെയ്ത ഈ 11 സെക്കന്റ് വീഡിയോയ്ക്ക് നിരവധി ലൈക്കുകള്‍ ലഭിച്ചു. കൗതുകകരമെന്നു പറയട്ടെ, ശാലിനിയും അങ്കണും വിവാഹിതരാകുന്ന ചടങ്ങില്‍ മൂന്ന് സ്ത്രീ പൂജാരിമാരാണ് മന്ത്രം ചൊല്ലിയത്. സംസ്‌കൃതത്തില്‍ മാത്രമല്ല, ബംഗ്ലാ ഭാഷയിലും വിവാഹ മന്ത്രങ്ങള്‍ അവര്‍ ചൊല്ലി. വിവാഹത്തില്‍ നിന്ന് കന്യാദാന ചടങ്ങ് ഒഴിവാക്കുകയും ചെയ്തിരുന്നു. പരസ്പരം സിന്ദൂരമണിഞ്ഞ അവര്‍ സന്തോഷത്തോടെ ആലിംഗനം ചെയ്യുന്നതും വീഡിയോവില്‍ കാണാം.

Next Post

യു.എ.ഇ: പുതിയ തൊഴിൽ നിയമങ്ങൾ പ്രഖ്യാപിച്ചു

Tue Dec 14 , 2021
Share on Facebook Tweet it Pin it Email അബുദാബി: പുതിയ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിച്ച്‌ യുഎഇ. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് യുഎഇ പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍, സ്വകാര്യ തൊഴില്‍ സംവിധാനങ്ങള്‍ ഏകീകരിക്കുന്നതാണ് പുതിയ തൊഴില്‍ നിയമം. അവധി, സേവനാന്തര ആനുകൂല്യം, ജോലി സമയം തെരഞ്ഞെടുക്കാനുള്ള അനുമതി എന്നിവ രണ്ട് മേഖലകള്‍ക്കും ഒരുപോലെയായിരിക്കുമെന്നാണ് പുതിയ തൊഴില്‍ നിയമത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. മാനവവിഭവ […]

You May Like

Breaking News

error: Content is protected !!