കുവൈത്ത്: വിസ കച്ചവടത്തിന് പൂട്ടിടാനൊരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി : തൊഴില്‍ ‌വിപണിയില്‍ കൃത്രിമം തടയുന്നതിന് നടപടികള്‍ ശക്തമാക്കാന്‍ മാന്‍പവര്‍ അതോറിറ്റി.

വീസക്കച്ചവടത്തിനുള്ള ‌വഴികള്‍ പരിപൂര്‍ണമായി അടയ്ക്കുക എന്നതാണ് ലക്ഷ്യം. വ്യാപാര ലൈസന്‍സുകള്‍ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കാന്‍ ‌തീരുമാനിച്ചു.

രേഖകളില്‍ മാത്രമുള്ള സ്ഥാപനങ്ങളുടെ മറവില്‍ ‌വീസ സമ്ബാദിച്ച്‌ വിദേശികളെ കുവൈത്തില്‍ എത്തിക്കുന്ന പ്രവണത ‌പൂര്‍ണമായും ഇല്ലാതാക്കാനാണ് നീക്കം. ഓരോ ലൈന്‍സുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് അനിവാര്യമായ തൊഴില്‍ ശേഷി സംബന്ധിച്ച കണക്കെടുപ്പ് അതോറിറ്റി ആഗ്രഹിക്കുന്നു.

സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള കരാര്‍ കമ്ബനികളുമായും കൃത്യമായ കണക്കെടുപ്പുണ്ടാകും. വീസക്കച്ചവടത്തിന് അത്തരം ചില കമ്ബനികളുടെ ലൈസന്‍സും മറയാക്കുന്നുവെന്ന പരാതികളെ തുടര്‍ന്നാണിത്. ഗാര്‍ഹിക തൊഴില്‍ മേഖലയില്‍ ആളുകളെ നല്‍കുന്നതിനുള്ള സ്ഥാപനങ്ങളാണ് വീസക്കച്ചവടത്തിന്‍റെ മറ്റൊരു കേന്ദ്രമായി കണക്കാക്കുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ മന്ദഗതിയിലായിരുന്ന പരിശോധന ശക്തമായി പുനരാരംഭിക്കാനാണ് തീരുമാനം. അതേസമയം വിവിധ മേഖലകളില്‍ ‌വിദേശികളെ കൊണ്ടുവരുന്നതിന് വീസ അനുവദിക്കണമെന്ന ആവശ്യവുമായി സമീപിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി മാന്‍പവര്‍ അതോറിറ്റി വ്യക്തമാക്കി.

സ്വകാര്യ വിദ്യാലയങ്ങള്‍, റസ്റ്ററന്റുകളും ‌പോഷകാഹാര നിര്‍മാണ സ്ഥാപനങ്ങളും, തോട്ടം ‌പരിചാരകരും സെക്യൂരിറ്റിക്കാരും, ശുചീകരണ തൊഴിലാളികളും ക്ലര്‍ക്കുമാരും, കരാര്‍ കമ്ബനികളും നിര്‍മാണ കമ്ബനികളും, മത്സ്യത്തൊഴിലാളികളും കൃഷിക്കാരും തുടങ്ങിയ വിഭാഗങ്ങളില്‍ ‌വീസയ്ക്കാണ് കൂടുതല്‍ അപേക്ഷ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Next Post

ആവേശം വിതറി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വിന്റർ സ്പോർട്സ് മീറ്റ്

Mon Dec 13 , 2021
Share on Facebook Tweet it Pin it Email റിയാദ്: ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിന്റർ സ്പോർട്സ്-2021 കായിക മത്സരങ്ങൾ ആവേശമായി. കേരള, കർണാടക,തമിഴ്നാട് നോർത്തേൺ സ്റ്റേറ്റ്സ് ചാപ്റ്ററുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത വിന്റർ സ്പോർട്സ് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റിയാദ് റീജിയണൽ പ്രസിഡന്റ് ബഷീർ ഈങ്ങാപ്പുഴ ടീം ലീഡർമാർക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രവാസികളായ നമ്മുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിൽ […]

You May Like

Breaking News

error: Content is protected !!