സൗദി: തന്‍റെ പേരിൽ പാകിസ്​താനിലേക്ക് അജ്ഞാതർ​ പണമയച്ചു​ -​ അഞ്ചുവർഷമായി നാടുകാണാനാകാതെ മലയാളി

ദമ്മാം: ത​െന്‍റ ഇഖാമ (റെസിഡന്‍റ്​ പെര്‍മിറ്റ്​) നമ്ബര്‍ ഉപയോഗിച്ച്‌​ അജ്ഞാതര്‍ അമിതമായ അളവില്‍ സൗദിയില്‍ നിന്ന്​ പാകിസ്​താനിലേക്ക്​ പണമയച്ച സംഭവത്തില്‍ മലയാളി യുവാവ് യാത്രാവിലക്ക്​ നേരിടുന്നു​.

സൗദിയില്‍ ജോലി ചെയ്യുന്ന തിരുവന്തപുരം, പാപ്പനംകോട്​​, പൂളിക്കുന്ന്​ കൃഷ്​ണയില്‍ ജിഷ്​ണുവാണ് (27) അഞ്ചുവര്‍ഷമായി നാട്ടില്‍ പോകാനാവാതെ നിയമകുരുക്കില്‍ കഴിയുന്നത്​.

പാകിസ്​താനിലേക്ക്​ അമിത തോതില്‍ പണമയ​ച്ചെന്ന്​​ സൗദിയുടെ വിവിധയിടങ്ങളില്‍ മൂന്ന്​ കേസുകളാണുള്ളത്​. റിയാദിലെ ഒരു ഹോട്ടലില്‍ വെയിറ്ററായി ജോലി ചെയ്​തിരുന്ന വിഷ്​ണു വര്‍ഷങ്ങള്‍ക്ക്​ മുമ്ബ്​ ഒരു ഷോപ്പിങ്​ മാളില്‍ ഉണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ കൗണ്ടറില്‍ നിന്ന്​ ഒരു സിം എടുത്തതോടെയാണ്​ പ്രശ്​നങ്ങളുടെ തുടക്കം.

രണ്ടാഴ്​ച കഴിഞ്ഞപ്പോള്‍ സിം നല്‍കിയ കമ്ബനിയുടെ നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചിരിക്കുന്നു എന്നറിയിച്ച്‌​ ഒരു കാള്‍ വന്നു. കൂടെയുണ്ടായിരുന്ന ചില ഹിന്ദി സുഹൃത്തുകളാണ്​ വിഷ്​ണുവിന്​ വേണ്ടി ഫോണില്‍ മറുപടി പറഞ്ഞത്​. വിളിച്ചവര്‍ ആവശ്യപ്പെട്ടത്​ പ്രകാരം ​ഇഖാമയുടെ പകര്‍പ്പും അയച്ചു​െകാടുത്ത്​ സമ്മാനത്തിനായി കാത്തിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനത്തുക ലഭിക്കാത്തതിനെതുടര്‍ന്ന്​ സിം കമ്ബനിയുമായി ബന്ധപ്പെട്ടപ്പോള്‍​ തങ്ങള്‍ അങ്ങനെയൊരു നറുക്കെടുപ്പ്​ ​നടത്തിയിട്ടില്ലെന്നും കബളിപ്പിക്കപ്പെട്ടതാകും എന്നും അവര്‍ അറിയിച്ചു​.

മാസങ്ങള്‍ക്ക്​ ശേഷം നാട്ടില്‍ പോകാന്‍ റീ എന്‍ട്രി വിസ അടിക്കാന്‍ ശ്രമിക്കു​േമ്ബാഴാണ്​ ത​െന്‍റ പേരില്‍ ദക്ഷിണ സൗദിയിലെ അബഹയില്‍ രണ്ടും കിഴക്കന്‍ പ്രവിശ്യയിലെ ജുബൈലില്‍ ഒന്നും കേസുള്ളതായി അറിയുന്നത്​. വിഷ്​ണുവി​െന്‍റ ഇഖാമ നമ്ബര്‍ ഉപയോഗിച്ച്‌​ ഇൗ മുന്ന്​ സ്ഥലങ്ങളില്‍ നിന്നായി 160,000 റിയാല്‍ പാകിസ്​താനിലേക്ക്​ അയച്ചു എന്നും വരുമാനത്തില്‍ വളരെ കൂടുതലാണ്​ അയച്ച​െതന്നുമാണ്​​ കേസ്​. ഇത്രയും തുക ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന്​ വിഷ്​ണു ആണയിട്ട്​ പറയുന്നു.

നിരപരാധിയാ​െണന്ന്​ വിഷ്​ണു വാദിക്കു​േമ്ബാഴും ഇൗ കേസുകളുടെ കുരുക്കഴിയാക്കാതെ നാടുകാണാനാവില്ല. കമ്ബനിയും ​കൈയ്യൊഴിഞ്ഞതോടെ വിഷ്​ണു ഇന്ത്യന്‍ എംബസിയില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്​. ഇതിന്​ പരിഹാരം കാണാന്‍ സാമൂഹിക പ്രവര്‍ത്തകരെ ചുമതലപ്പെടുത്തിയിരിക്കുകയാണ്​ എംബസി.

സാമൂഹിക പ്രവര്‍ത്തകന്‍ നാസ്​ വക്കത്തി​െന്‍റ ഇടപെടലി​െന്‍റ ഫലമായി ജുബൈല്‍ പൊലീസ്​ സ്​റ്റേഷനില്‍ രജിസ്​റ്റര്‍ ചെയ്​തിരുന്ന കേസ്​ ഒഴിവായിക്കിട്ടി. ഇനി അബഹയിലുള്ള രണ്ട്​ കേസുകളുടെ കുരുക്ക്​ കൂടി അഴിക്കണം. അതിനെന്ത്​ വഴിയെന്നറിയാതെ ഉഴലുകയാണ്​ വിഷ്​ണു.

ജീവിതത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിട്ട്​ കടന്നുവന്ന വിഷ്​ണു ഏറെ പ്രതീക്ഷയോടെയാണ്​ ഗള്‍ഫിലേക്ക്​ വന്നത്​. എന്നാല്‍ കേസില്‍ കുടുങ്ങിയതോടെ രക്ഷപ്പെടാന്‍ എന്തുവഴിയെന്നറിയാതെ നിസഹായനാവുകയാണ്​ യുവാവ്​. ത​െന്‍റ ജീവിതത്തി​െന്‍റ നല്ലകാലങ്ങള്‍ ജോലി​ പോലും ചെയ്യാനാവാതെ പാഴായിപോകുന്നതി​െന്‍റ ആഘാതത്തിലാണ്​ വിഷ്​ണു.​

Next Post

കുവൈത്ത്: പ്രവാസികളുടെ ശമ്പളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്ന വിജ്ഞാപനം റദ്ദാക്കി മാന്‍പവര്‍ അതോറിറ്റി

Tue Dec 14 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ശമ്ബളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്ന വിജ്ഞാപനം മാന്‍പവര്‍ അതോറിറ്റി റദ്ദാക്കി. ശമ്ബളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ റദ്ദാക്കി പകരം പുതിയ വിജ്ഞാപനം അതോറിറ്റി പുറപ്പെടുവിച്ചത്. നേരത്തെ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ താമസരേഖ […]

You May Like

Breaking News

error: Content is protected !!