കുവൈത്ത്: പ്രവാസികളുടെ ശമ്പളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്ന വിജ്ഞാപനം റദ്ദാക്കി മാന്‍പവര്‍ അതോറിറ്റി

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികളുടെ ശമ്ബളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്ന വിജ്ഞാപനം മാന്‍പവര്‍ അതോറിറ്റി റദ്ദാക്കി.

ശമ്ബളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്ബ് അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ റദ്ദാക്കി പകരം പുതിയ വിജ്ഞാപനം അതോറിറ്റി പുറപ്പെടുവിച്ചത്.

നേരത്തെ 60 വയസിന് മുകളില്‍ പ്രായമുള്ള പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിന് അതോറിറ്റി ഏര്‍പ്പെടുത്തിയ നിരോധനം ഫത്വ നിയമനിര്‍വഹണ സമിതി റദ്ദാക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലും, ശമ്ബളവര്‍ധനവ് ഒരു വര്‍ഷത്തില്‍ 50 ദിനാറില്‍ അധികം പാടില്ലെന്നുള്ളത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലുമാണ് അതോറിറ്റി പഴയ വിജ്ഞാപനം പിന്‍വലിച്ചതെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

Next Post

യു.എസ്.എ: കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ഇലോൻ മസ്ക്

Tue Dec 14 , 2021
അമേരിക്ക: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സ്ഥാപകനായ ഇലോന്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍. കാര്‍ബന്‍ ഡൈ ഓക്‌സൈഡ് റോക്കറ്റുകള്‍ക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് സാങ്കല്‍പിക ആശയങ്ങള്‍ക്കും വിവാദ ട്വീറ്റുകള്‍ക്കും പേരുകേട്ട മസ്‌ക് അറിയിച്ചു. ചൊവ്വയ്ക്ക് ഈ പദ്ധതി പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്‌സ് […]

Breaking News

error: Content is protected !!