യു.എസ്.എ: കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ഇലോൻ മസ്ക്

അമേരിക്ക: അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈഓക്‌സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്‌ലയുടേയും സ്‌പേസ് എക്‌സിന്റേയും സ്ഥാപകനായ ഇലോന്‍ മസ്‌കിന്റെ വെളിപ്പെടുത്തല്‍.

കാര്‍ബന്‍ ഡൈ ഓക്‌സൈഡ് റോക്കറ്റുകള്‍ക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്‌പേസ് എക്‌സ് ആരംഭിച്ചതെന്ന് സാങ്കല്‍പിക ആശയങ്ങള്‍ക്കും വിവാദ ട്വീറ്റുകള്‍ക്കും പേരുകേട്ട മസ്‌ക് അറിയിച്ചു. ചൊവ്വയ്ക്ക് ഈ പദ്ധതി പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് റോക്കറ്റ് ഇന്ധനമാക്കി മാറ്റാനുള്ള ഒരു പദ്ധതിക്ക് സപേസ് എക്‌സ് തുടക്കം കുറിച്ചു. താത്പര്യമുണ്ടെങ്കില്‍ ഇതിന്റെ ഭാഗമാകാം’ മസ്‌ക് ട്വിറ്ററില്‍ കുറിച്ചു.

Next Post

യു.കെ: ഒമിക്രോണ്‍ - അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഏറ്റവും പ്രബലമായ വൈറസ് ബാധയാകാന്‍ സാദ്ധ്യത - ബോറിസ് ജോണ്‍സണ്‍

Tue Dec 14 , 2021
Share on Facebook Tweet it Pin it Email ലണ്ടന്‍: ബ്രിട്ടനില്‍ ഒമിക്രോണ്‍ ബാധ അതിവേഗം പടരുകയാണെന്ന് അടുത്ത 48 മണിക്കൂറിനുള്ളില്‍ രാജ്യത്തെ ഏറ്റവും പ്രബലമായ വൈറസ് ബാധയാകാന്‍ സാദ്ധ്യതയുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിച്ചു .നിലവില്‍ ബ്രിട്ടനിലെ 44 ശതമാനം രോഗബാധയും ഒമിക്രോണ്‍ മൂലമാണെന്നുംകൂടാതെ രണ്ട് ദിവസത്തിനുള്ളില്‍ അത് 50 ശതമാനം ആകുമെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

You May Like

Breaking News

error: Content is protected !!