യു.കെ: യു.കെ മലയാളികളുടെ ആവേശമായി ബ്രിട്ടൻ കെ എം സി സി ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്

ലണ്ടൻ : കോവിഡ് കാല ഇടവേളയ്ക്ക് ശേഷം ലണ്ടനിലെ മലയാളികളെ ത്രസിപ്പിച്ച് ബ്രിട്ടൻ കെ എം സി സി യുടെ മൂന്നാമത് മെൻസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 12-12-2021 ഞായറാഴ്ച്ച ലൂട്ടനിലെ ഇൻസ്പയർ സ്പോർട്സ് വില്ലേജിൽ അരങ്ങേറി.

നാൽപ്പതോളം പ്രതിഭകൾ മാറ്റുരച്ച മത്സരത്തിൽ സിൽവർ, ഗോൾഡ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം നടന്നത്.

ഗോൾഡ് വിഭാഗത്തിൽ താഹിർ – സുഹൈൽ എന്നിവർ ഒന്നാം സ്ഥാനവും , നസീഫ് – അലി എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ സിൽവർ വിഭാഗത്തിൽ ഫവാസ് — മുഫസ്സിർ എന്നിവർ ഒന്നാം സ്ഥാനവും ഷബീർ — മുനീർ എന്നിവർ രണ്ടാം സ്ഥാനവും നേടി …

ബ്രിട്ടൻ കെഎംസിസി ചെയർമാൻ കരീം മാസ്റ്റർ മേമുണ്ട, ജനറൽ സെക്രട്ടറി സഫീർ എൻ കെ, എം എം സി ഡബ്ല്യൂ എ ട്രഷറർ സഹീർ, സാമൂഹ്യ പ്രവർത്തകനായ ഷംജിത് കെഎംസിസി ഭാരവാഹികളായ അഷ്‌റഫ്‌ വടകര അഹമ്മദ് അരീക്കോട്, ശറഫുദ്ധീൻ ലെസ്റ്റർ, നസീഫ് ലുട്ടൻ, ജൗഹർ ക്രോയ്ഡൻ , സാജിദ് വേങ്ങര , ഷുഹൈബ് അത്തോളി എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു.

Next Post

കുവൈത്ത്: പ്രവാസികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് താൽകാലികമായി നിര്‍ത്തിവച്ചു

Wed Dec 15 , 2021
Share on Facebook Tweet it Pin it Email കുവൈറ്റ് സിറ്റി: കുവൈറ്റില്‍ പ്രവാസികള്‍ക്ക് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ചു. ആഭ്യന്തരമന്ത്രാലയം അണ്ടര്‍സെക്രട്ടറി ലെഫ്. ജനറല്‍ ഫൈസല്‍ അല്‍ നവാഫാണ് തീരുമാനം പുറപ്പെടുവിച്ചത്. ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസുമായി സഹകരിച്ച്‌ ലൈസന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവയ്ക്കാനാണ് തീരുമാനം പുറപ്പെടുവിച്ചത്. ഏകദേശം ഏഴ് ലക്ഷം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സുകളാണ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്റെ കമ്ബ്യൂട്ടറില്‍ […]

You May Like

Breaking News

error: Content is protected !!