സൗദി: വെല്ലുവിളികളെ നേരിടാൻ ഒറ്റക്കെട്ടായി പ്രവർത്തിക്കണം – ജി.സി.സി ഉച്ചകോടി

റിയാദ്​: എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനു വലിയ പ്രധാന്യമുണ്ടെന്ന്​ ജി.സി.സി ഉച്ചകോടി. റിയാദിലെ ദര്‍ഇയ കൊട്ടാരത്തില്‍ നടന്ന​ ജി.സി.സി കൗണ്‍സില്‍ 42-ാമത്​ ഉച്ചകോടിയുടെ അന്തിമ പ്രസ്​താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്​.

ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. നാഇഫ്​ അല്‍ഹജ്റഫാണ്​ പ്രസ്​താവന വായിച്ചത്​. ഗള്‍ഫ് രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷ എല്ലാ വെല്ലുവിളികളെയും നേരിടാനുള്ള പരസ്പര ബന്ധിത സംവിധാനമാണ്​. അതിനെ​ ഭിന്നിപ്പിക്കാന്‍ കഴിയില്ല. അംഗരാജ്യത്തിന് നേരെയുള്ള ഏതൊരു ആക്രമണവും അതിലെ എല്ലാ അംഗങ്ങള്‍ക്കും എതിരായ ആക്രമണമായി കണക്കാക്കും. ജി.സി.സി രാജ്യങ്ങളില്‍ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്‍റെയും സൈബര്‍ സുരക്ഷയുടെയും സ്ത്രീകളുടെയും യുവാക്കളുടെയും പങ്ക് ശക്തിപ്പെടുത്തേണ്ടതിന്‍റെയും ആവശ്യകതയും ഉച്ചകോടി ഊന്നിപ്പറഞ്ഞു.

സല്‍മാന്‍ രാജാവ്​ മുന്നോട്ട്​ വെച്ച കാഴ്​ചപ്പാടുകള്‍​ കൃത്യവും സമ്ബൂര്‍ണവും തുടര്‍ച്ചയായി നടപ്പാക്കേണ്ടതുമുണ്ട്​. ജി.സി.സി രാജ്യങ്ങള്‍ക്കിടയില്‍ തന്ത്രപരമായ സഹകരണവും സാമ്ബത്തിക വികസന സംയോജനവും വികസിപ്പിക്കുന്നതിനും പൗരന്മാരുടെ അഭിലാഷങ്ങള്‍ നേടിയെടുക്കുന്നതിനുമുള്ള തത്വങ്ങളും നയങ്ങളും ഉണ്ടാകേണ്ടതുണ്ട്​. രാജ്യങ്ങളുടെ ഐക്യദാര്‍ഢ്യവും സ്ഥിരതയും വര്‍ധിപ്പിക്കുന്ന തരത്തില്‍ നിലപാടുകള്‍ ഏകോപിപ്പിക്കണം. രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുകയും വേണം. ഗള്‍ഫ് രാജ്യങ്ങളിലെ ജനങ്ങളുടെ താല്‍പര്യങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്ന ഏകീകൃതവും ഫലപ്രദവുമായ വിദേശനയം രൂപപ്പെടുത്തണം. അംഗരാജ്യങ്ങളുടെ വിദേശനയങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള യോജിച്ച ശ്രമങ്ങളുടെ പ്രാധാന്യവും ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ ഊന്നിപ്പറഞ്ഞു.

അംഗരാജ്യങ്ങള്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ സംഘര്‍ഷങ്ങളോ, അവരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതോ ഒഴിവാക്കണം. പൊതുവായ ലക്ഷ്യങ്ങളും അഭിലാഷങ്ങളും കൈവരിക്കുന്നതിന് സാമ്ബത്തിക, പ്രതിരോധ, സുരക്ഷ നയങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പിന്തുണയും പരസ്പരാശ്രിതത്വവും നേടിയെടുക്കണം. കാലാവസ്ഥ വ്യതിയാനവും അതിന്‍റെ പ്രത്യാഘാതങ്ങളും നേരിടാനും സുസ്ഥിരത കൈവരിക്കാനും ലക്ഷ്യമിട്ടുള്ള സംയുക്ത സഹകരണം വര്‍ധിപ്പിക്കുന്നതിനും പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനുമുള്ള പ്രാധാന്യവും ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ വ്യക്തമാക്കി.

സൗദി അറേബ്യ ആരംഭിച്ച സര്‍ക്കിള്‍ കാര്‍ബണ്‍ സമ്ബദ്‌വ്യവസ്ഥ നടപ്പാക്കുന്നതിനായി സംയുക്ത പ്രവര്‍ത്തനം മെച്ചപ്പെടുത്തും. സംയുക്ത നിക്ഷേപം ഇരട്ടിയാക്കുന്നതിനും മികച്ച അവസരങ്ങള്‍ കൈവരിക്കുന്നതിനും ജി.സി.സി രാജ്യങ്ങളുടെ സാമ്ബത്തിക കാഴ്ചപ്പാടുകളുടെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്​ പ്രാധാന്യമുണ്ട്​. രാജ്യങ്ങള്‍ക്കിടയില്‍ റോഡ്, റെയില്‍, ആശയവിനിമയ ശൃംഖലകള്‍ വികസിപ്പിക്കണം. കോവിഡിനെ നേരിടാന്‍ സംയുക്ത സഹകരണം വര്‍ധിപ്പിക്കേണ്ടതിന്‍റെയും പകര്‍ച്ചവ്യാധികളും രോഗങ്ങളും ചെറുക്കുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തന പ്രക്രിയയെ പിന്തുണക്കേണ്ടതിന്‍റെയും പ്രാധാന്യവും ഉച്ചകോടിയില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

Next Post

കുവൈത്ത്: ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 503 വിദേശികളെ

Wed Dec 15 , 2021
കുവൈത് സിറ്റി: കുവൈതില്‍ ഒരാഴ്ചയ്ക്കിടെ നാടുകടത്തിയത് 503 വിദേശികളെ. വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 255 പുരുഷന്മാരെയും 248 സ്ത്രീകളെയുമാണ് സ്വന്തം രാജ്യത്തേക്ക് തിരിച്ചയച്ചത്. ഡിസംബര്‍ എട്ടുമുതല്‍ 14 വരെയുള്ള കണക്കാണ് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുജന സമ്ബര്‍ക്ക വിഭാഗം പുറത്തുവിട്ടത്. അനധികൃതമായി ഗാര്‍ഹികത്തൊഴിലാളി ഓഫീസ് നടത്തിയവരും, ലൈസന്‍സില്ലാതെ വാഹനമോടിച്ചവരും നാടുകടത്തപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്. ആഭ്യന്തര മന്ത്രി ശൈഖ് താമിര്‍ അല്‍ അലി അസബാഹ്, മന്ത്രാലയം അന്‍ഡെര്‍ സെക്രടറി ലെഫ്റ്റനന്റ് ജനറല്‍ ശൈഖ് ഫൈസല്‍ […]

Breaking News

error: Content is protected !!