കുവൈത്ത്: കെ.ഐ.ജി യാത്രയയപ്പ് നല്‍കി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസ ജീവിതം മതിയാക്കി ഖത്തറിലേക്ക് പോകുന്ന സിദ്ധീഖ് ഹസൻ, സിമി അക്ബര്‍ എന്നിവര്‍ക്ക് കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നല്‍കി.

ഫര്‍വാനിയ ഐഡിയല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കെ.ഐ.ജി കുവൈത്ത് പ്രസിഡണ്ട് പി.ടി ശരീഫ് അധ്യക്ഷത വഹിച്ചു. ഫൈസല്‍ മഞ്ചേരി, സക്കീര്‍ ഹുസൈൻ തുവ്വൂര്‍, അൻവര്‍ സഈദ്, കെ.അബ്‌ദുറഹ്‌മാൻ,ഫിറോസ് ഹമീദ്,പി.ടി. ഷാഫി, മുഹമ്മദ് നൈസാം, കെ.വി,മുഹമ്മദ് ഫൈസല്‍,വര്‍ദ,മെഹ്ബൂബ,റസീന, നൗഫല്‍,സാബിഖ് യൂസുഫ്,അനീസ് അബ്‌ദുസലാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ആദരവിനും യാത്രയയപ്പിനും സിദ്ധീഖ് ഹസൻ നന്ദി രേഖപ്പെടുത്തി. കെ.ഐ.ജി പ്രസിഡണ്ട് പി.ടി ശരീഫ് ഉപഹാരം നല്‍കി.

16 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് തൃശൂര്‍ എറിയാട് സ്വദേശികളായ ഇരുവരും ഖത്തറിലേക്ക് പോകുന്നത്. കെ.ഐ.ജിയുടെ ബഹുമുഖ പ്രവര്‍ത്തനങ്ങളില്‍ രണ്ട് പേരും സജീവമായി പങ്കാളികളായിരുന്നു.

Next Post

സ്റ്റാറ്റസ് വീഡിയോകളും ചിത്രങ്ങളും 30 ദിവസം വരെ സൂക്ഷിക്കാം, പുതിയ ഫീച്ചറുമായി വാട്ട്സാപ്പ്

Tue May 30 , 2023
Share on Facebook Tweet it Pin it Email പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്ട്‌സാപ്പില്‍ ഇനി സ്റ്റാറ്റസായി ഇടുന്ന ഫോട്ടോകളും വീഡിയോകളും സൂക്ഷിച്ച്‌ വെയ്ക്കാം. ഇതിന് സഹായിക്കുന്ന പുതിയ ഫീച്ചര്‍ കമ്ബനി പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. സ്റ്റാറ്റസ് ആര്‍ക്കൈവ് എന്ന പേരിലാകും ഫീച്ചര്‍. നിലവില്‍ സ്റ്റാറ്റസ് അപ്‌ഡേറ്റുകള്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ സ്വമേധയാ അപ്രത്യക്ഷമാകും. പകരം ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിധം സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സ് ആയി […]

You May Like

Breaking News

error: Content is protected !!