പുതിയ വിസയില്‍ എത്തുന്നവര്‍ക്ക് ലഹരിരഹിത പരിശോധന നടത്താൻ കുവൈത്ത്. പരിശോധനയില്‍ ലഹരി മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തുന്നവരെ നാടുകടത്താനാണ് നീക്കം. വിസ പുതുക്കുമ്ബോള്‍ നിലവിലുള്ളവര്‍ക്കും പരിശോധന നിര്‍ബന്ധമാക്കാനാണ് പദ്ധതി.
ആരോഗ്യ, ആഭ്യന്ത്ര മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പദ്ധതി ആസൂത്രണം ചെയ്യുക. ലഹരിമരുന്ന് നിര്‍മാര്‍ജനം ചെയ്യാനും വ്യാപനം പരിമിതപ്പെടുത്താനും ലക്ഷ്യമിട്ടാണ് നടപടി. ആരോഗ്യ, സുരക്ഷാ വിദഗ്ധര്‍ ചേര്‍ന്നു തയാറാക്കിയ ആശയത്തിന് മന്ത്രിതല കൗണ്‍സില്‍ അംഗീകാരം നല്‍കി. ക്രിമിനല്‍ എവിഡൻസ് ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് പരിശോധനയ്ക്കായി പ്രത്യേക സംവിധാനവും ഒരുക്കും.
വീസയ്ക്ക് മുൻപുള്ള ആരോഗ്യ പരിശോധനയില്‍ ലഹരി രഹിത പരിശോധനയും ഉള്‍പ്പെടുത്താനാണ് ആലോചിക്കുന്നത്. സംശയിക്കപ്പെടുന്ന താമസക്കാരെയും പരിശോധിക്കും. ലഹരി ഉപയോഗിച്ചതായി കണ്ടെത്തുന്നവര്‍ക്ക് വീസ നിരസിക്കുകയും നാടുകടത്തുകയും ചെയ്യും.