കുവൈത്ത്: കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളുമായും എക്‌സ്പീരിയൻസ് സര്‍ട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു

കുവൈത്ത്: കുവൈത്തില്‍ വർക്ക് പെർമിറ്റുകള്‍ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുമായും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റുമായും ബന്ധിപ്പിക്കുന്നു.

സർക്കാർ-സിവില്‍ കമ്മിറ്റിയാണ് ഇത് സംബന്ധമായ നിർദ്ദേശം നല്‍കിയതെന്ന് പ്രാദേശിക മാധ്യമമായ അല്‍-റായി റിപ്പോർട്ട് ചെയ്തു. തൊഴില്‍ വിസ റിക്രൂട്ട്മെൻറ് നടപടികളില്‍ നിയന്ത്രണം പാലിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. സമിതിയില്‍ മാൻപവർ അതോറിറ്റി, ആഭ്യന്തര, വിദേശകാര്യ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍, കുവൈത്ത് യൂണിവേഴ്‌സിറ്റി പ്രതിനിധികളാണ് ഉണ്ടാവുക.

ചില പ്രൊഫഷനുകള്‍ക്ക് 3 വർഷത്തില്‍ കുറയാതെയും മറ്റുള്ളവയ്ക്ക് 5 വർഷം വരെയും എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുവാനും നിർദ്ദേശമുണ്ട്. ആദ്യ ഘട്ടമായി മെഡിക്കല്‍, വിദ്യാഭ്യാസ, എഞ്ചിനീയറിംഗ്, നിയമ മേഖലയിലായിരിക്കും നിയമം നടപ്പിലാക്കുകയെന്നാണ് സൂചന. രാജ്യത്തെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്താനും വിസ കടത്ത് തടയാനും പുതിയ തീരുമാനത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

Next Post

ഒമാന്‍: കെ.എം.എഫ്.എ ഫുട്ബാള്‍ ടൂർണമെന്റിന്റെ സമാപനം

Thu May 9 , 2024
Share on Facebook Tweet it Pin it Email മസ്‌കത്ത്: കേരള മസ്‌കത്ത് ഫുട്ബാള്‍ അസോസിയേഷൻ (കെ.എം.എഫ്.എ) മുഴുവൻ ടീമുകളെയും പങ്കെടുപ്പിച്ച്‌ നടത്തുന്ന ഫുട്ബാള്‍ ടൂർണമെന്റിന്റെ സമാപനം വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതല്‍ മബേല അല്‍ ഷാദി ഗ്രൗണ്ടില്‍ നടക്കും. കെ.എം.എഫ്.എക്ക് കീഴില്‍ നിലവില്‍ 28 ടീമുകളും 600ല്‍പരം കളിക്കാരും ഉണ്ട്. നാട്ടില്‍ നിന്നും ദുബൈയില്‍ നിന്നുമൊക്കെ കളിക്കാർ വരാറുണ്ടെങ്കിലും, കെ.എം.എഫ്.എ ടൂർണമെന്റില്‍ അംഗത്വമുള്ളവർക്കേ കളിക്കാൻ കഴിയൂ. […]

You May Like

Breaking News

error: Content is protected !!