കുവൈത്ത്: കുവൈത്തില്‍ അനധികൃത മദ്യ നിർമാണശാലയില്‍ നടത്തിയ റെയ്ഡില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്ത് സിറ്റി:കുവൈത്തില്‍ അനധികൃത മദ്യ നിർമാണശാലയില്‍ നടത്തിയ റെയ്ഡില്‍ നാല് പ്രവാസികള്‍ അറസ്റ്റില്‍. ഉമ്മുല്‍ ഹൈമൻ ഏരിയയിലെ കേന്ദ്രത്തില്‍ നിന്ന് അല്‍അഹമ്മദി ഡിറ്റക്ടീവുകളാണ് ഇവരെ അറസ്റ്റ് ചെയ്തത്.

സ്ഥലത്ത് നിന്ന് ലഹരി പദാർഥങ്ങള്‍ അടങ്ങിയ 214 വലിയ ബാരലുകള്‍, വാറ്റിയെടുക്കാനുള്ള എട്ട് ബാരലുകള്‍, വില്‍പ്പനയ്ക്ക് തയ്യാറായ 400 കുപ്പി മദ്യം, 500 ബാഗ് നിർമാണ സാമഗ്രികള്‍, പാക്കേജിംഗിനായുള്ള 1,600 ഒഴിഞ്ഞ കുപ്പികള്‍ എന്നിവയുള്‍പ്പെടെ വസ്തുക്കള്‍ റെയ്ഡില്‍ പിടിച്ചെടുത്തു.

അലി സബാഹ് അസ്സാലിം (ഉമ്മുല്‍ ഹൈമാൻ) ഏരിയയിലെ ബ്ലോക്ക് ആറില്‍ പ്രവർത്തിക്കുന്ന മദ്യശാലയുടെ സാന്നിധ്യത്തെക്കുറിച്ച്‌ അബ്ദുല്ല, അലി സബാഹ് അസ്സാലിം പോർട്ട് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് ലഭിച്ച വിവരമാണ് അന്വേഷണത്തിന് വഴി തുറന്നത്. സംഭവത്തിന്റെ വിശ്വാസ്യത പരിശോധിച്ചതിനെത്തുടർന്ന്, അന്വേഷണവുമായി മുന്നോട്ട് പോകാൻ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് നിയമപരമായ അംഗീകാരം ലഭിച്ചിരുന്നു. 650 ദിനാറിന് ഒരു വീടു മുഴുവൻ വാടകയ്ക്കെടുത്തതായും മദ്യം ഉല്‍പ്പാദിപ്പിക്കുന്നതിന് ഒരു വർഷത്തിലേറെ ഉപയോഗിച്ചതായും പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കുളിമുറിയും അടുക്കളയുമുള്‍പ്പെടെ വീടിന്റെ എല്ലാ ഭാഗങ്ങളും മദ്യനിർമാണത്തിനായി പുനർനിർമിച്ചതായി വെളിപ്പെടുത്തി.

Next Post

യു.കെ: രാജ്യത്ത് വില്ലനായി വൂപ്പിംഗ് ചുമ, ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ എടുക്കണമെന്ന് മുന്നറിയിപ്പ്

Fri May 10 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: വൂപ്പിംഗ് ചുമ ആശങ്കയായി മാറുന്ന സാഹചര്യത്തില്‍ ഇതിനെതിരെ ഗര്‍ഭിണികള്‍ വാക്സിനേഷന്‍ നേടണമെന്ന് ആവശ്യം ശക്തമാകുന്നു. ഇതിനകം അഞ്ച് നവജാത ശിശുക്കളാണ് മരണപ്പെട്ടിട്ടുള്ളത്.ലണ്ടനിലെ ചില ഭാഗങ്ങളില്‍ കാല്‍ശതമാനം ഗര്‍ഭിണികള്‍ മാത്രമാണ് പെര്‍ടുസിസ് വാക്സിനേഷന്‍ എടുത്തിരിക്കുന്നത്. 16 മുതല്‍ 32 വരെ ആഴ്ചയിലാണ് വാക്സിനെടുക്കുന്നത്. തലസ്ഥാനത്തെ മറ്റ് ഭാഗങ്ങളിലും, ബര്‍മിംഗ്ഹാമിലും വാക്സിനേഷന്‍ സ്വീകരിക്കുന്നതിന് മടി കാണുന്നുണ്ട്.കഴിഞ്ഞ 40 വര്‍ഷത്തിനിടെ ഏറ്റവും […]

You May Like

Breaking News

error: Content is protected !!