
മസ്‌കത്ത്: കേരള മസ്‌കത്ത് ഫുട്ബാള്‍ അസോസിയേഷൻ (കെ.എം.എഫ്.എ) മുഴുവൻ ടീമുകളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഫുട്ബാള്‍ ടൂർണമെന്റിന്റെ സമാപനം വെള്ളിയാഴ്ച വൈകീട്ട് നാല് മണി മുതല്‍ മബേല അല്‍ ഷാദി ഗ്രൗണ്ടില്‍ നടക്കും.
കെ.എം.എഫ്.എക്ക് കീഴില്‍ നിലവില്‍ 28 ടീമുകളും 600ല്‍പരം കളിക്കാരും ഉണ്ട്. നാട്ടില്‍ നിന്നും ദുബൈയില്‍ നിന്നുമൊക്കെ കളിക്കാർ വരാറുണ്ടെങ്കിലും, കെ.എം.എഫ്.എ ടൂർണമെന്റില്‍ അംഗത്വമുള്ളവർക്കേ കളിക്കാൻ കഴിയൂ. കഴിഞ്ഞ ആഴ്ച നടന്ന ഗ്രൂപ് മത്സരങ്ങളില്‍ നിന്നും 16ടീമുകള്‍ പ്രീ ക്വാർട്ടറില്‍ എത്തി. ഇന്ന് ഫൈനല്‍ ഉള്‍പ്പെടെ നോക്കൗട്ട് മത്സരങ്ങളാണ് നടക്കുന്നത്.
40 വയസ്സ് കഴിഞ്ഞവർക്കായി മാസ്റ്റേഴ്സ് കപ്പും സംഘടിപ്പിച്ചിട്ടുണ്ട്. മാസ്റ്റേഴ്സ് കപ്പില്‍ എട്ട് ടീമുകള്‍ മത്സരിക്കുന്നുണ്ട്. ടൂർണമെന്റ് വിജയികള്‍ക്ക് പുറമെ ആഗസ്റ്റ് മുതല്‍ മേയ് വരെ നടന്ന കെ.എം.എഫ്.എ സീസണിലെ മികച്ച ടീമുകള്‍ക്കും കളിക്കാർക്കും പുരസ്കാരങ്ങള്‍ നല്‍കും. കളി കാണാൻ വരുന്ന കാണികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ നിരവധി മത്സരങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. യുനൈറ്റഡ് കാർഗോ, ടോപ് ടെൻ ബർക്ക, ബദർ അല്‍ സമ എന്നിവരാണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സർമാർ.