യു.കെ: ലണ്ടന്‍ തെരുവില്‍ ലുങ്കി ധരിച്ച് നടന്നു ഇന്ത്യന്‍ വംശജ

ലണ്ടന്‍: വസ്ത്രം ഒരു മനുഷ്യന്റെ സംസ്‌കാരത്തെയും അയാളുടെ ദേശത്തെയും അടയാളപ്പെടുത്തുന്നു. കുടിയേറ്റങ്ങള്‍ ശക്തമായ ഇക്കാലത്ത് യൂറോപ്പ്, യുഎസ് പോലുള്ള ഒന്നാം ലോക രാജ്യങ്ങളിലേക്ക് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പേരാണ് കുടിയേറുന്നത്. കുടിയേറ്റക്കാര്‍ പലപ്പോഴും തങ്ങളുടെ സാമൂഹിക സാംസ്‌കാരിക അടയാളങ്ങളും ഒപ്പം കൊണ്ട് പോകുന്നു. ഈ അടയാളങ്ങള്‍ അപൂര്‍വ്വമായി സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്റിംഗായി മാറുന്നു. അത്തരത്തിലൊന്ന്, ദക്ഷിണേന്ത്യക്കാരുടെ സ്വന്തം ‘ലുങ്കി’ യൂറോപ്പിലും യുഎസിലും വീണ്ടും സാന്നിധ്യം അറിയിച്ച് തുടങ്ങിയിരിക്കുന്നു.

‘മദ്രാസ് ചെക്ക്’ എന്ന പേരില്‍ നൂറ്റാണ്ട് മുമ്പ് തന്നെ തമിഴ്‌നാട്ടില്‍ നിന്നും ലുങ്കി തുണികള്‍ കടല്‍ കടന്ന് പോയിരുന്നെങ്കിലും അവയെല്ലാം മറ്റ് പലതരം വസ്ത്രങ്ങളായി രൂപാന്തരപ്പെട്ടാണ് പടിഞ്ഞാറ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടന്‍ തെരുവില്‍ ഒരു യുവതി തമിഴ്‌നാടിന്റെ സ്വന്തം ലുങ്കിയും ഉടുത്ത് ഇറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും യുവതിയിലായിരുന്നു. യുവതിയുടെ ലുങ്കി വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ നിരവധി കാഴ്ചക്കാരെ സൃഷ്ടിച്ചു. വര്‍ഷങ്ങളായി ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ തമിഴ് വംശജനായ @valerydaania ആണ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ പങ്കുവച്ചത്.

വീഡിയോയില്‍, വലേരി ഒരു നീല ചെക്കര്‍ഡ് ലുങ്കി ധരിച്ച് ഒരു പ്ലെയിന്‍ ടീ ഷര്‍ട്ടും ഇട്ട് ലണ്ടനിലെ തെരുവിലൂടെ സൂപ്പര്‍മാര്‍ക്കറ്റിലേക്ക് പോകുന്നു. ഒരു പ്രായം ചെന്ന് സ്ത്രീയോട് തന്റെ വസ്ത്രം എങ്ങനെയുണ്ടെന്ന് വലേരി ചോദിക്കുമ്പോള്‍ അവര്‍ ‘ഐ ലൌ ഇറ്റ്’ എന്ന് മറുപടി പറയുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. ചിലര്‍ അവളെ അഭിനന്ദിച്ചു. മറ്റ് ചിലര്‍ അത്ഭുതത്തോടെ നോക്കി. ചിലര്‍ ഇതെന്ത് എന്ന മട്ടില്‍ നോക്കുന്നതും കാണാം. വലേരി ഇടയ്ക്ക് ലുങ്കി മാടിക്കുത്താന്‍ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിലും പരാജയപ്പെടുന്നതും വീഡിയോയില്‍ കാണാം. ‘ലണ്ടനില്‍ ലുങ്കി ധരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. നിരവധി പേര്‍ മറ്റൊരു രാജ്യത്തേക്ക് ജീവിതം മാറ്റിയിട്ടും ഇപ്പോളും സ്വന്തം സംസ്‌കാരം സംരക്ഷിക്കുന്നതില്‍ വലേരിയയെ അഭിനന്ദിച്ചു. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു.

Next Post

ഒമാന്‍: ലയണ്‍സ് ക്ലബ് ഒമാൻ നടത്തിയ മാസ്റ്റർ ഷെഫ് 2024ന്‍റെ ഫൈനലില്‍ ഒന്നാംസ്ഥാനം നേടി ആരതി വര്‍ഗീസ്‌

Wed May 29 , 2024
Share on Facebook Tweet it Pin it Email മസ്‌കത്ത്: ലയണ്‍സ് ക്ലബ് ഒമാൻ നടത്തിയ മാസ്റ്റർ ഷെഫ് 2024ന്‍റെ ഫൈനലില്‍ ഒന്നാംസ്ഥാനം നേടിയ ആരതി വർഗീസിനെ വേള്‍ഡ് മലയാളി ഫെഡറേഷൻ അനുമോദിച്ചു. വേള്‍ഡ് മലയാളി ഫെഡറേഷൻ ഒമാൻ അംഗമാണ് ആരതി. 88 പേർ പങ്കെടുത്ത പാചകമത്സരത്തില്‍ 14 പേരായിരുന്നു ഫൈനലിലെത്തിയിരുന്നത്. ലൈവ് കുക്കിങ് ഫൈനലില്‍ പ്രശസ്ത ഷെഫ് സുരേഷ് പിള്ളയാണ് വിജയിയെ തിരഞ്ഞെടുത്തത്. റൂവി അല്‍ ഫലാജ് […]

You May Like

Breaking News

error: Content is protected !!