കുവൈത്ത്: പള്ളികളില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍കുന്നതും പരസ്യം ചെയ്യുന്നതും വിലക്കി

കുവൈത്ത് സിറ്റി: കുവൈത്ത് എൻഡോവ്മെന്റ് ആന്റ് ഇസ്ലാമികകാര്യ മന്ത്രാലയത്തിലെ ഫത്വ അതോറിറ്റി പള്ളികളില്‍ വ്യാപാരം നടത്തുന്നതും ഉല്‍പ്പന്നങ്ങള്‍ പരസ്യപ്പെടുത്തുന്നതും നിരോധിക്കുന്ന ഫത്വ പുറപ്പെടുവിച്ചു.പള്ളികളും അവയുടെ പരിസരങ്ങളും വ്യാപാര ആവശ്യത്തിനായി നിർമ്മിച്ചതല്ലെന്നും അവ ശുദ്ധവും സംരക്ഷിച്ച്‌ സൂക്ഷിക്കേണ്ടതാണെന്നും ഫത്വയില്‍ പറഞ്ഞു.

ഇത്തരത്തിലുള്ള വ്യാപാരങ്ങള്‍ വർധിക്കുന്നതായുള്ള ഒരു വ്യക്തിയുടെ റിപ്പോർട്ടിന് മറുപടിയായാണ് അതോറിറ്റി മെയ് 22 ന് ഫത്വ പുറപ്പെടുവിച്ചത്. പെർഫ്യും, ഭക്ഷണം തുടങ്ങിയ സാധനങ്ങള്‍ വില്‍ക്കുന്നതും വ്യാപാരികള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ പള്ളികളിലും പരിസരങ്ങളിലും സ്റ്റാളുകള്‍ സ്ഥാപിച്ച്‌ സൗജന്യ സേവനങ്ങള്‍ നല്‍കുന്നതും രാജ്യത്ത് വ്യാപകമാണ്. ഇതിനെ തുടർന്നാണ് പള്ളികളില്‍ ഉല്‍പന്നങ്ങള്‍ വില്‍കുന്നതും പരസ്യം ചെയ്യുന്നതും വിലക്കിയത്.

Next Post

യു.കെ: കോവിഡിന് ശേഷം അടുത്ത മഹാമാരി വരുന്നു, ലോകരാജ്യങ്ങള്‍ തയാറെടുക്കമെന്ന് യുകെ ശാസ്ത്രലോകം

Wed May 29 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: കോവിഡ് തീര്‍ത്ത ആഘാതത്തില്‍ നിന്നും ലോകം ഇനിയും പൂര്‍ണമായും മുക്തമായിട്ടില്ല. സിംഗപ്പൂര്‍ പോലെയുള്ള രാജ്യങ്ങളില്‍ ഈയിടെ വ്യാപകമായ രീതിയില്‍ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിനിടെ മറ്റൊരു മഹാമാരിക്ക് കൂടി സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ സര്‍ പാട്രിക് വാലന്‍സ്. ബ്രിട്ടീഷ് ഗവണ്‍മെന്റിന്റെ മുന്‍ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവായിരുന്ന പാട്രിക് മഹാമാരിയെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുന്‍ഗണന […]

You May Like

Breaking News

error: Content is protected !!