യു.കെ: ഡാള്‍സ്റ്റണ്‍ റെസ്‌റ്റോറന്റില്‍ വെടിവയ്പ്പ്, നാലു പേര്‍ക്ക് പരുക്ക്

ലണ്ടന്‍: ഡാള്‍സ്റ്റണില്‍ റെസ്റ്റൊറന്റില്‍ ഭക്ഷണം കഴിച്ചവര്‍ക്ക് നേരെ വെടിവെപ്പ്. സംഭവത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് പരുക്കേറ്റത്. കിംഗ്സ്ലാന്‍ഡ് ഹൈസ്ട്രീറ്റിലെ എവിന്‍ റെസ്റ്റൊറന്റിന് സമീപമായിരുന്നു രാത്രി 9.20-ഓടെ അക്രമം. ഒരു മോട്ടോര്‍സൈക്കിള്‍ ഇവിടേക്ക് വരികയും, ഭക്ഷണം കഴിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്ത ശേഷം ഇവിടെ നിന്നും വേഗത്തില്‍ ഓടിച്ച് പോകുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. കുട്ടി ഉള്‍പ്പെടെ നാല് പേര്‍ക്കാണ് വെടിയേറ്റത്. എമര്‍ജന്‍സി സര്‍വ്വീസുകള്‍ സംഭവസ്ഥലത്ത് എത്തി ചികിത്സ നല്‍കി. മുതിര്‍ന്നവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.

ഈസ്റ്റ് ലണ്ടന്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലുള്ള കുട്ടിയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. സാധാരണയില്‍ കവിഞ്ഞ തിരക്കായി റെസ്റ്റൊറന്റില്‍. ആ സമയത്താണ് വെടിവെപ്പ് ഉണ്ടായതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. വലിയൊരു സംഘം ഭക്ഷണം കഴിക്കുകയായിരുന്നു. ഇവര്‍ ഭക്ഷണം കഴിച്ച് പുറത്തേക്ക് ഇറങ്ങിയതോടെയാണ് വെടിയുതിര്‍ക്കുന്ന ശബ്ദം കേട്ടത്. ഇതോടെ ഭയന്ന് പോയ ഭക്ഷണം കഴിക്കാനെത്തിയവര്‍ നിലത്ത് കിടക്കുകയും, ടേബിളുകള്‍ക്ക് കീഴില്‍ അഭയം തേടുകയും ചെയ്തു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ച പോലീസ് സാഹചര്യങ്ങള്‍ വ്യക്തമാക്കാനുള്ള ശ്രമത്തിലാണ്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം അതിവേഗത്തില്‍ പുരോഗമിക്കുകയാണെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണര്‍ മാറ്റ് വാര്‍ഡ് പറഞ്ഞു.

Next Post

ഒമാന്‍: യമന്‍ സമീപം ഇന്ത്യന്‍ ഉരു അപകടത്തില്‍ പെട്ടു, ഒരാളെ കാണാതായി

Sat Jun 1 , 2024
Share on Facebook Tweet it Pin it Email സലാല: ഒമാനിലെ സലാലയില്‍നിന്ന് സിമന്റുമായി യെമന്റെ ഭാഗമായ സുകോത്ര ദ്വീപിലേക്ക് പോകുകയായിരുന്ന ഇന്ത്യൻ ഉരു ‘സഫീന അല്‍സീലാനി’ നടുക്കടലില്‍ മുങ്ങി. ഉരുവിലുണ്ടായിരുന്ന പത്ത് പേരില്‍ ഒമ്ബതും പേരെയും മറ്റൊരു ഉരു എത്തി രക്ഷപ്പെടുത്തി. ഒരാളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഒരു ദിവസത്തിലധികം ഇവർ നടുക്കടലില്‍ കനത്ത തിരമാലയില്‍ പെട്ടുപോയിരുന്നു. ഉരു സുകോത്രയില്‍ എത്താൻ വൈകിയത് അന്വേഷിച്ചിറങ്ങിയ മറ്റൊരു ഉരുവാണ് നടുക്കടലില്‍ […]

You May Like

Breaking News

error: Content is protected !!