യു.കെ: ലണ്ടനില്‍ പെണ്‍കുട്ടിക്ക് വെടിയേറ്റു, എറണാകുളം സ്വദേശി ലിസ മരിയയ്ക്കാണ് വെടിയേറ്റത്, കുട്ടിയുടെ നില ഗുരുതരം

മലയാളി പെണ്‍കുട്ടിക്ക് നേരെ ലണ്ടനില്‍ അജ്ഞാതന്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസ മരിയക്ക് നേരെയാണ് അജ്ഞാതന്‍ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടില്‍ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ. ഇന്നലെ രാത്രിഅച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടന്‍ ഹക്‌നിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കവെയാണ് വെടിയേറ്റത്. കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. ലിസ മരിയയും കുടുംബവും വര്‍ഷങ്ങളായി ബര്‍മിങ്ഹാമില്‍ താമസിക്കുകയാണ്. ബൈക്കിലെത്തിയ ആളാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. പ്രതി പിന്നീട് രക്ഷപ്പെട്ടു. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ലിസ അടക്കം അഞ്ച് പേര്‍ക്കാണ് വെടിയേറ്റത്. മറ്റ് നാല് പേരും ആശുപത്രിയില്‍ ചികിത്സയിലാണ്.

Next Post

ഒമാന്‍: വിസിറ്റിംഗ് വിസയില്‍ എത്തിയ തൃശൂർ സ്വദേശി ഒമാനില്‍ നിര്യാതനായി

Sun Jun 2 , 2024
Share on Facebook Tweet it Pin it Email നിസ്‌വ: ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ സ്വദേശി ഒമാനില്‍ നിര്യാതനായി. പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്ബുള്ളി വീട്ടില്‍ മൊയ്തുട്ടി (66) ആണ് നിസ്‌വയില്‍ മരിച്ചത്. നേരത്തെ ഒമാനില്‍ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞ ദിവസമാണ് വിസിറ്റ് വിസയില്‍ ഒമാനിലെ എത്തിയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിതാവ്: ഏനു. മാതാവ്: ഖദീജ കാഞ്ഞിരക്കടവത്ത്. ഭാര്യ: ഉമ്മാച്ചു. മക്കള്‍: നജ്മല്‍, […]

You May Like

Breaking News

error: Content is protected !!