യു.കെ: ഗൂണ്ടകളുടെ കുടിപ്പകയ്ക്ക് ഇരയായത് ഒമ്പതുകാരി മലയാളി പെണ്‍കുട്ടി, പ്രതികളെ പിടികൂടാന്‍ കഴിയാതെ പൊലീസ്

ലണ്ടന്‍: ലണ്ടനിലെ ഹാക്ക്‌നിയിലെ റസ്റ്ററന്റില്‍ വെച്ച് അക്രമിയുടെ വെടിയേറ്റ മലയാളി പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. കുട്ടി മാതാപിതാക്കളുടെ ശബ്ദത്തോട് പ്രതികരിക്കുകയും കൈകള്‍ അനക്കുകയും ചെയ്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് കുട്ടി വിധേയയായിരുന്നു. പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ലെങ്കിലും, അക്രമത്തിന് പിന്നില്‍ ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണെന്നും റസ്റ്ററന്റില്‍ ഉണ്ടായിരുന്ന പെണ്‍കുട്ടിക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നുമാണ് പ്രാഥമിക നിഗമനം. ബര്‍മിങ്ഹാമില്‍ ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന എറണാകുളം പറവൂര്‍ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് – വിനയ ദമ്പതികളുടെ ഏകമകള്‍ ലിസേല്‍ മരിയ (10) മാതാപിതാക്കള്‍ക്കൊപ്പം റസ്റ്ററന്റില്‍ ഭക്ഷണം കഴിക്കുമ്പോഴാണ് അക്രമം ഉണ്ടായത്.

തലയ്ക്ക് പിന്നില്‍ വെടിയേറ്റ കുട്ടി ഇപ്പോഴും ലണ്ടനിലെ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയില്‍ തുടരുകയാണ്. ഡ്യുക്കാറ്റി മോട്ടര്‍ ബൈക്കില്‍ എത്തിയ അക്രമി മറ്റു മൂന്ന് പേര്‍ക്ക് നേരെ വെടിവെച്ചതിനിടെ കുട്ടിക്ക് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. തുര്‍ക്കി വംശജരായ മൂന്ന് പേര്‍ക്ക് നേരെയാണ് ആക്രമി വെടിയുതിര്‍ത്തത്. യുകെ സമയം ബുധനാഴ്ച രാത്രി 9.20 ന് പെണ്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ നിറയൊഴിച്ച് രക്ഷപ്പെട്ട അക്രമികളെ ഇതുവരെയും പിടികൂടാനാകാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ലണ്ടനില്‍ നടന്ന വെടിവെപ്പ് വന്‍ വാര്‍ത്താ പ്രാധാന്യത്തോടെ രാജ്യാന്തര മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് കേരളത്തിലെ ബന്ധുക്കളുമായി അടുപ്പം ഉണ്ട്. ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളത്തിലുള്ള മുത്തശ്ശനെയും മുത്തശ്ശിയേയും കുട്ടി വിളിക്കുമായിരുന്നു എന്നും ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇതിനിടെ അക്രമികള്‍ ഓടിച്ചിരുന്നതെന്ന് കരുതുന്ന ബൈക്കിന്റെ ചിത്രം മെട്രോപൊലീറ്റന്‍ പൊലീസ് പുറത്തുവിട്ടു. സംഭവത്തില്‍ പരുക്കേറ്റ തുര്‍ക്കി വംശജരായ മൂന്ന് പേരില്‍ ഒരാളെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി പൊലീസ് പറഞ്ഞു. 2021 ല്‍ വെംബ്ലിയില്‍ നിന്നും മോഷണം പോയ ഡുക്കാറ്റി മോണ്‍സ്റ്ററാണ് വെടിവെപ്പിന് ഉപയോഗിച്ച മോട്ടര്‍ ബൈക്കെന്ന് പൊലീസ് പറഞ്ഞു. DP21OXY എന്ന റജിസ്‌ട്രേഷന്‍ പ്ലേറ്റ് ആണ് ബൈക്കിന് ഉണ്ടായിരുന്നത്. ഇത് ഉപയോഗിച്ചവരെ സംബന്ധിച്ച് വിവരങ്ങള്‍ അറിയാവുന്നവര്‍ വിവരങ്ങള്‍ കൈമാറണമെന്നും മെട്രോപോലീറ്റന്‍ പൊലീസ് അറിയിച്ചു.

Next Post

ഒമാന്‍: കയിഞ്ഞ വര്‍ഷം തീപിടിച്ചത് 953 വാഹനങ്ങള്‍ക്ക്

Tue Jun 4 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: രാജ്യത്ത് വാഹനങ്ങള്‍ക്ക് തീപിടിക്കുന്ന സംഭവങ്ങള്‍ വർധിക്കുകയാണെന്ന് സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് ആതേറിറ്റിയുടെ കണക്കുകള്‍. 2023ല്‍ രാജ്യത്താകമാനം 953 വാഹനങ്ങള്‍ക്കാണ് തീപിടിച്ചത്. എന്നാല്‍, മുൻവർഷം ഇതുമായി ബന്ധപ്പെട്ട് 917 കേസുകളായിരുന്നു റിപ്പോർട്ടു ചെയ്തത്. ടാങ്കില്‍നിന്നോ പൈപ്പില്‍നിന്നോ ഇന്ധനമോ എണ്ണ ചോർച്ചയോ കാരണമാണ് വാഹനത്തിന് തീപിടിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കാറ്റുകൂടിയതോ കുറഞ്ഞതോ ആയ ടയറുകള്‍, ഇന്ധനം നിറക്കുമ്ബോള്‍ സുരക്ഷ […]

You May Like

Breaking News

error: Content is protected !!