
കുവൈത്ത് സിറ്റി: മെട്രോ മെഡിക്കല്‍ ഗ്രൂപ് ഖൈത്താൻ ബ്രാഞ്ചില്‍ ചുരുങ്ങിയ ചെലവില്‍ ഡോക്ടർ കണ്‍സല്‍ട്ടേഷൻ. ഡോക്ടർ കണ്‍സല്‍ട്ടേഷന് ഒരു ദിനാറും മറ്റുള്ളവക്ക് 50ശതമാനം വരെ ഡിസ്‌കൗണ്ടും ലഭ്യമാണെന്ന് മെട്രോ മെഡിക്കല്‍ ഗ്രൂപ് അറിയിച്ചു.
സ്പെഷാലിറ്റി ഡോക്ടർമാർ ഉള്‍പ്പെടെ എല്ലാ ഡോക്ടർമാരുടെയും കണ്‍സല്‍ട്ടേഷൻ ഒരു ദിനാറിന് ഉപയോഗപ്പെടുത്താം. 15ഓളം ടെസ്റ്റുകള്‍ ഉള്‍പ്പെട്ട ഫുള്‍ ബോഡി ചെക്കപ്പ് 10 ദിനാറിനും ലാബ് ഉള്‍പ്പെടെയുള്ള മറ്റു സർവിസുകള്‍ക്ക് 50 ശതമാനം വരെ ഡിസ്‌കൗണ്ടും ഉണ്ട്. മെട്രോ ഖൈത്താനില്‍ ഇന്റേണല്‍ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്, ഡെന്റല്‍, ജനറല്‍ മെഡിസിൻ തുടങ്ങി എല്ലാ വിഭാഗങ്ങളും പ്രവർത്തിക്കുന്നുണ്ട്.
ലാബ്, എക്സ്റേ, അള്‍ട്രാസൗണ്ട്, ഫാർമസി സേവനങ്ങളും ലഭ്യമാണ്. രാവിലെ ഏഴുമുതല്‍ രാത്രി 11 വരെ എല്ലാ സേവനങ്ങളും ലഭിക്കും. ഓണ്‍ലൈൻ വഴിയും കണ്‍സല്‍ട്ടേഷൻ ബുക്ക് ചെയ്യാം. എല്ലാവർക്കും ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും, സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ് ഇത്തരം ഹെല്‍ത്ത് കെയർ പാക്കേജുകളെന്നും മെട്രോ മാനേജ്‌മെന്റ് അറിയിച്ചു.