കുവൈത്ത്: സഹല്‍ ആപ്പ് വഴി ‘സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീല്‍’

കുവൈത്ത് സിറ്റി: സഹല്‍ ആപ്പ് വഴി ‘സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീല്‍’ നല്‍കുന്ന സേവനം നീതിന്യായ മന്ത്രാലയം ആരംഭിച്ചു.

പ്രാഥമിക വിധി പുറപ്പെടുവിക്കുകയും അപ്പീല്‍ നല്‍കാതിരിക്കുകയും ചെയ്ത കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാൻ ഈ സേവനം അപേക്ഷകർക്ക് അവസരം ഒരുക്കും. ആവശ്യമായ ഫീസ് അടച്ചാല്‍ അപേക്ഷകർക്ക് അവരുടെ കേസുകളില്‍ അപ്പീലുകള്‍ ഇല്ലെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ് നേടാനും കഴിയും. നീതിന്യായ മന്ത്രാലയവും ഔഖാഫ് ഇസ്‌ലാമിക് അഫയേഴ്സ് മന്ത്രാലയവും ഡിജിറ്റല്‍ രംഗത്ത് നടത്തുന്ന സുപ്രധാനമായ മുന്നേറ്റത്തിന്റെ ഭാഗമായ ‘സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീല്‍’ സേവനം ഡോ. മുഹമ്മദ് അല്‍വാസ്മിയാണ് ലോഞ്ച് ചെയ്തത്.

സഹല്‍ ആപ്ലിക്കേഷൻ വഴിയുള്ള ‘സർട്ടിഫിക്കറ്റ് ഓഫ് നോ അപ്പീല്‍’ സേവനം ഉപയോഗിച്ച്‌ വ്യക്തികള്‍ക്ക് അവരുടെ നിയമപരമായ കാര്യങ്ങള്‍ സൗകര്യപ്രദമായി കൈകാര്യം ചെയ്യാനും ആവശ്യമായ ഡോക്യുമെന്റേഷൻ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും നേടാനും കഴിയും. വിവിധ ഭരണ മേഖലകളില്‍ സുതാര്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് ഇത്തരം സംരംഭങ്ങള്‍.

Next Post

യു.കെ: ഒരു കൊച്ചു സൈക്കിളിൽ ലോകത്തോളം ഉയർന്ന കാഴ്ച

Fri Jun 7 , 2024
Share on Facebook Tweet it Pin it Email ഒരു കൊച്ചു സൈക്കിളിൽ ലോകത്തോളം ഫായിസ് അഷ്റഫ് അലി ഉയർന്ന കാഴ്ചയാണ് ജൂൺ ഒന്നിന് ലണ്ടനിൽ കണ്ടത്! രണ്ട് വൻകരകൾ, 35 രാജ്യങ്ങൾ, മുപ്പത്തിനായിരത്തിലേറെ കിലോമീറ്റർ ഒരു മലയാളി ചവിട്ടി കയറി ഒടുവിൽ ലണ്ടനിൽ എത്തിയപ്പോൾ ലണ്ടനിലെ മലയാളികളും കുടുംബവും അത്യാഹ്ലാദത്തോടെയാണ് ഫായിസിനെ എതിരേറ്റത്! 2022 ഓഗസ്റ്റ് 15 നാണ് കോഴിക്കോട് തലക്കുളത്തൂർ കാരനായ ഫായിസ് ലണ്ടനിലേക്കുള്ള യാത്ര […]

You May Like

Breaking News

error: Content is protected !!