ഒരു കൊച്ചു സൈക്കിളിൽ ലോകത്തോളം ഫായിസ് അഷ്റഫ് അലി ഉയർന്ന കാഴ്ചയാണ് ജൂൺ ഒന്നിന് ലണ്ടനിൽ കണ്ടത്! രണ്ട് വൻകരകൾ, 35 രാജ്യങ്ങൾ, മുപ്പത്തിനായിരത്തിലേറെ കിലോമീറ്റർ ഒരു മലയാളി ചവിട്ടി കയറി ഒടുവിൽ ലണ്ടനിൽ എത്തിയപ്പോൾ ലണ്ടനിലെ മലയാളികളും കുടുംബവും അത്യാഹ്ലാദത്തോടെയാണ് ഫായിസിനെ എതിരേറ്റത്!
2022 ഓഗസ്റ്റ് 15 നാണ് കോഴിക്കോട് തലക്കുളത്തൂർ കാരനായ ഫായിസ് ലണ്ടനിലേക്കുള്ള യാത്ര തുടങ്ങിയത് .ജൂൺ ഒന്നിന് ലോകപ്രശസ്തമായ ലണ്ടൻ ടവർ ബ്രിഡ്ജിലെത്തിയപ്പോൾ താൻ സ്വപ്നം കണ്ട ലക്ഷ്യസ്ഥാനത് എത്തിയത് വിശ്യസിക്കാൻ കഴിയാതെ കോരിത്തരിച്ചിരിക്കയായിരുന്നു ഫായിസ് ,
ലോകം ചുറ്റിക്കറങ്ങി ഇനി പാരീസ് ഒളിംബിക്സിലേക്ക് സൈക്കിൾ ചവിട്ടാൻ ഒരുങ്ങുന്ന ഫായിസിന് ലണ്ടനിലെ മലയാളി കൂട്ടായ്മയായ ‘ നമ്മുടെ കോഴിക്കോട് ‘ നൽകിയ സ്വീകരണം ശ്രദ്ധേയമായി ,ഭാരതീയ ബുക്ക് ഓഫ് റിക്കോർഡ്സിൽ ഇടം നേടിയ ഫായിസിന് ലണ്ടൻ ടവർ ബ്രിഡ്ജിനു സമീപം ഒരുക്കിയ സ്വീകരണ ചടങ്ങിൽ നമ്മുടെ കോഴിക്കോട് സാരഥിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകനുമായ മുഹമ്മദ് കേളോത്ത്, വൈസ് പ്രസിഡന്റ് Dr റിയാസ് അബ്ദുല്ല, സെക്രട്ടറി ഡൽബെർട് മാണി,ജോയിൻ സെക്രട്ടറി അക്വിബ് ഇടവൻ കാട്ടിൽ,എക്സിക്യൂട്ടീവ് മെമ്പർമാരായ അസീസ് സി ടി ,കൂടാതെ ഫായിസിൻ്റെ മാതാവ് ഫൗസിയ ഭാര്യ അസ്മിൻ കുട്ടികൾ എന്നിവർ സന്നിദ്ധരായിരുന്നു.