
മസ്കത്ത്: രാജ്യത്തേക്ക് നുഴഞ്ഞുകയാറാൻ ശ്രമിച്ച 13 പേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസിന്‍റെ നേതൃത്വത്തില്‍ കോസ്റ്റ് ഗാർഡ് പൊലീസാണ് ഏഷ്യൻ പൗരത്വമുള്ള പ്രതികളെ പിടികൂടിയത്.
കടല്‍ മാർഗം ബോട്ടിലായിരുന്നു ഇവർ ഒമാനിലേക്കു കടക്കാൻ ശ്രമിച്ചിരുന്നത്. നിയമനടപടികള്‍ പൂർത്തിയായതായി അധികൃതർ അറിയിച്ചു.