‘കേരള അസോസിയേഷൻ ഓഫ് മുസ്ലിം പ്രൊഫഷണൽസ്’ (KAMP) പത്താം വാർഷികം പ്രൗഢ ഗംഭീരമായി നോര്ത്താംപ്ടൺ ചിശോല്മ ഹാളിൽ ആഘോഷിച്ചു. ഡോക്ടർ റിയാസ് നേതൃത്വം നൽകുന്ന KAMP കഴിഞ്ഞ പത്ത് വർഷമായി വിവിധ മേഖലകളിൽ സ്തുത്യർഹമായ പ്രവർത്തനങ്ങളാണ് കാഴ്ച വെക്കുന്നത്.
ക്യാമ്പിന്റെ ഫൗണ്ടറും പ്രസിഡണ്ടുമായ ഡോക്ടർ റിയാസും സെക്രട്ടറി ശ്രീ റുബാസും ചേർന്ന് സംഘടനയുടെ കഴിഞ്ഞ പത്തുവർഷത്തെ ജീവകാരുണ്യ പ്രവർത്തനങ്ങൾ വാർഷിക സംഗമത്തിൽ വിശദീകരിച്ചു.
ഡോക്ടർ സിദ്ധീഖ് അടക്കം വിവിധ മേഖലകളിൽ പ്രഗൽഭരായിട്ടുള്ള ആളുകളെ ചടങ്ങിൽ ആദരിച്ചു.
അഞ്ഞൂറിൽപരം ആളുകൾ പങ്കെടുത്ത പ്രോഗാമിന് ഒപ്പന, ഗസ്ൽ, ദഫ്‌മുട് , ഹാസ്യ നാടകം എന്നീ കലാ പരിപാടികൾ മാറ്റ് കൂട്ടി. കലാപരിപാടികൾക്ക് ഡോക്ടർ ഹാരിസ് നേതൃത്വം നൽകി.
രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങിയ പ്രോഗ്രാം വൈകി ബോളിവുഡ് ഗായകൻ ഫഹദ് യാഫ് ടീമിന്റെ ലൈവ് ഓർക്കസ്ട്രയോട് കൂടി സമാപിച്ചു .