
മസ്‌ക്കറ്റ്: രാജ്യത്ത് പ്ലാസ്റ്റിക് മലിനീകരണം തടയുന്നതിനുള്ള പുതിയ സംരംഭത്തിന്റെ ഭാഗമായി 2024 സെപ്റ്റംബർ ഒന്നുമുതൽ ഒമാൻ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തും. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി നിർദിഷ്ട ഹാർമോണൈസ്ഡ് സിസ്റ്റം കോഡുകൾക്ക് കീഴിൽ വിശദമാക്കിയിട്ടുള്ള എല്ലാ പ്ലാസ്റ്റിക് ബാഗുകളും പ്രത്യേകിച്ച്, എഥിലീൻ പോളിമറുകളിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ ഇറക്കുമതി നിരോധനത്തിന്റെ പരിധിയിൽ വരും.
ഷോപ്പിങ് ബാഗുകൾ, വേസ്റ്റ് ബാഗുകൾ, ഫുഡ് പാക്കേജിങ് ബാഗുകൾ, മെഡിക്കൽ യൂസ് ബാഗുകൾ എന്നിങ്ങനെയുള്ള പ്രകൃതിയിൽ ലയിച്ചു ചേരുന്നതും അല്ലാത്തതുമായ പ്ലാസ്റ്റിക്കുകൾ ഇതിൽ ഉൾപ്പെടുന്നു. എഥിലീൻ പോളിമറുകൾ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് ബാഗുകൾക്കപ്പുറം മറ്റ് തരത്തിലുള്ള പ്ലാസ്റ്റിക് ബാഗുകളും ഒമാൻ നിരോധിക്കും. ഇതിൽ ബയോഡീഗ്രേഡബിൾ ഷോപ്പിങ്, വേസ്റ്റ് ബാഗുകൾ, വിവിധ പ്ലാസ്റ്റിക്കുകളിൽ നിന്ന് നിർമിച്ച നോൺ-ഡീഗ്രേഡബിൾ ഫുഡ് പാക്കേജിങ്, മെഡിക്കൽ യൂസ് ബാഗുകൾ എന്നിവ ഉൾപ്പെടുമെന്ന് അധികൃതർ അറിയിച്ചു.