കുവൈറ്റ്: വധുവിൻറെ കയ്യൊപ്പില്ലാതെ ഇനി വിവാഹം നടക്കില്ല; കുവൈറ്റിൽ പുതിയ നിയമം വരുന്നു

കുവൈറ്റ് സിറ്റി: വിവാഹ കരാര്‍ നിയമപരമാവണമെങ്കില്‍ വധുവിന്‍റെ കൂടി വിരലടയാളം അതില്‍ രേഖപ്പെടുത്തിയിരിക്കണമെന്ന സുപ്രധാന തീരുമാനവുമായി കുവൈറ്റ് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം. വിവാഹത്തിന് വധുവിന് പൂര്‍ണ സമ്മതമാണെന്നതിന് രേഖാമൂലമുള്ള തെളിവെന്ന രീതിയിലാണ് വിരലടയാളം നിര്‍ബന്ധമാക്കുന്നതെന്ന് മതപരമായ കാര്യങ്ങളില്‍ വിധി പുറപ്പെടുവിക്കുന്ന ഇഫ്താ വകുപ്പ് അറിയിച്ചു.

മന്ത്രാലയം മുന്നോട്ടുവച്ച ഈ പുതിയ നിര്‍ദ്ദേശത്തിന് നിയമപരമായി അംഗീകാരം നല്‍കിയതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സിന്‍റെ ആക്ടിങ് സെക്രട്ടറി ജനറല്‍ ഡോ. മറിയം അല്‍ അസ്മി അറിയിച്ചു. വിവാഹ കരാര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് വിരലടയാളത്തിലൂടെ സ്ത്രീയുടെ സമ്മതം രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശമാണ് സുപ്രീം കൗണ്‍സിലിന്‍റെ അംഗീകാരം ലഭിച്ചത്. താമസിയാതെ നീതിന്യായ മന്ത്രാലയം പുതിയ നിയമം നടപ്പിലാക്കിക്കൊണ്ട് ഉത്തരവിടുമെന്നും അവര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഉടന്‍ തന്നെ സജ്ജമാകുമെന്ന് ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് സ്ത്രീകള്‍ക്കു കൂടുതല്‍ അവകാശങ്ങളും അംഗീകാരവും നല്‍കുക എന്നതാണ് പുതിയ തീരുമാനത്തിനു പിന്നില്‍. നേരത്തേ വിവാഹത്തിന് വധുവിന്‍റെ അനുവാദം വേണമെന്ന ശരീഅത്ത് നിയമം നിലവിലുണ്ടെങ്കിലും അത് രേഖാമൂലം കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് നിയമമാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് കുവൈറ്റ്. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യങ്ങള്‍ക്കുള്ള പ്രതിരകണമെന്ന നിലയ്ക്കാണ് കുവൈറ്റിന്‍റെ ഈ തീരുമാനമെന്ന് ഡോ. അല്‍ അസ്മി വ്യക്തമാക്കി.

Next Post

ഒമാൻ: നിരവധി തൊഴിൽ അവസരങ്ങളുമായി യാൻഖൂലിൽ പുതിയ ഫിഷ് മാർക്കറ്റ് വരുന്നു

Wed Jul 31 , 2024
Share on Facebook Tweet it Pin it Email മസ്‌കറ്റ്: ഒമാനിലെ ദഹിറ ഗവര്‍ണറേറ്റില്‍ യാന്‍ഖൂല്‍ വിലായത്തില്‍ പുതിയ മത്സ്യ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തിയതായി അധികൃതര്‍ അറിയിച്ചു. മാര്‍ക്കറ്റ് നിര്‍മാണ പ്രവൃത്തികള്‍ 90 ശതമാനത്തിലധികം പൂര്‍ത്തിയായതായും ഈ വര്‍ഷം അവസാനത്തോടെ അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടല്‍. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലാണ് മാര്‍ക്കറ്റ് നിര്‍മാണം പുരോഗമിക്കുന്നത്. ഒമാന്‍ ഓയില്‍ ഡെവലപ്മെന്റ് കമ്പനിയുടെ ധനസഹായത്തോടെ നിര്‍മിക്കുന്ന […]

You May Like

Breaking News

error: Content is protected !!