യുകെയില്‍ പല ആശുപത്രികളിലും നഴ്‌സുമാര്‍ ഇല്ലെന്ന പ്രശ്‌നം കൃത്രിമമായി പരിഹരിച്ചതായി റിപ്പോര്‍ട്ട്. ഒഴിവുള്ള തസ്തികകള്‍ വെട്ടിക്കുറച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങളാണു റിപ്പോര്‍ട്ട് ചെയ്തത്. എത്ര വേക്കന്‍സി ഉണ്ടെന്നു നോക്കിയാല്‍ ഇപ്പോള്‍ ജോലി ഒഴിവുകള്‍ പലതും ഇല്ല. ഇരുപത്തഞ്ചു ശതമാനം നഴ്‌സിങ് തസ്തികകള്‍ വെട്ടിക്കുറിച്ചുവെന്നാണ് കരുതപ്പെടുന്നത്.
പല തസ്തികകളും വെട്ടിച്ചുരുക്കാന്‍ പ്രേരിപ്പിക്കുന്നതായി എന്‍ എച്ച് എസ് അധികൃതര്‍ സൂചിപ്പിച്ചു.ജീവനക്കാരുടെ കടുത്ത ക്ഷാമം എന്‍എച്ച്എസ് സേവനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതോടെ പുതിയതായി പഠിച്ചിറങ്ങുന്ന നഴ്‌സുമാരാണ് ആശങ്കയിലായത്. ജോലി ലഭിക്കാതെ വലയുന്ന സ്ഥിതി ഉണ്ടാവുമെന്നാണ് ആശങ്ക. 25 ശതമാനം തസ്തികകള്‍ വേണ്ടെന്ന് വയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി എന്ന് ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ വര്‍ഷം നഴ്‌സിംഗില്‍ ഗ്രാഡ്വേറ്റ് ആയവര്‍ക്ക് അവര്‍ പരിശീലനം നേടിയ അതേ ജോലി ലഭിക്കുമെന്ന് ഉറപ്പാക്കണമെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് ഡെപ്യൂട്ടി ചീഫ് നഴ്‌സ് ഡോക്ടര്‍ നിക്കോള ആഷ്ബി എന്‍ എച്ച് എസ് ഇംഗ്ലണ്ടിനോടും ആാരോഗ്യ മേഖലയിലെ മറ്റ് തൊഴില്‍ ദാതാക്കളോടും ആവശ്യപ്പെട്ടിട്ടുണ്ട്.