മസ്കത്ത്: മയക്കുമരുന്നുമായി ഏഷ്യൻ സ്വദേശി അറസ്റ്റിലായതായി ഒമാൻ റോയല്‍ പൊലീസ്. നാർകോട്ടിക്സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസ് കണ്‍ട്രോള്‍ ഡിപ്പാർട്ട്‌മെന്‍റുമായി സഹകരിച്ച് ദോഫാർ ഗവർണറേറ്റ് പൊലീസാണ് പ്രതിയെ പിടികൂടിയത്.
പ്രതിയുടെ പക്കല്‍നിന്ന് കൂടിയ അളവില്‍ ഹാഷിഷും മറ്റ് ലഹരി പദാർഥങ്ങളും പിടിച്ചെടുത്തതായും പ്രതിക്കെതിരെയുള്ള നിയമനടപടികള്‍ പൂർത്തിയായതായും റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു.