യു.കെ: യുകെയിലെ തെരുവുകള്‍ കത്തിയമരുന്നു, അക്രമം കലാപമായി മാറി, ആക്രമണം ഭയന്ന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ

യുകെയിലെ തെരുവുകള്‍ യുദ്ധക്കളങ്ങളായി മാറുകയാണ്. പലയിടങ്ങളിലും അക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 400 പേര്‍ അറസ്റ്റിലായെന്ന് പോലീസ് വിഭാഗം അറിയിക്കുമ്പോഴും അക്രമം നിലച്ചിട്ടില്ല. പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഇന്ന് കോബ്രാ മീറ്റിങ് വിളിച്ചു ചേര്‍ത്തു. നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള കമ്മ്യൂണിറ്റി സെന്ററുകളും, ചാരിറ്റികളും, പ്രദേശിക ബിസിനസ്സുകളും ലക്ഷ്യമിട്ടാണ് അക്രമം നടത്തുന്നതെന്ന് മുന്നറിയിപ്പു പുറത്തു വന്നിട്ടുണ്ട്.
തീവ്ര വലത് നേതാക്കളാണ് അക്രമത്തിനു പിന്നിലെന്ന് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എക്സ്, ടെലഗ്രാം, ഫെയ്സ്ബുക്ക് എന്നിങ്ങനെ സോഷ്യല്‍ മീഡിയകളിലൂടെയാണ് വിദ്വേഷം ആളിക്കത്തിക്കുന്ന പ്രചരണങ്ങള്‍ നടത്തി കലാപത്തിന് ആഹ്വാനം ചെയ്യുന്നത്.
ബര്‍മിംഗ്ഹാമിലെ ഒരു പള്ളിക്ക് മുന്നിലേക്കാണ് നൂറുകണക്കിന് മുസ്ലീങ്ങള്‍ എത്തിയത് പോലീസ് നിയന്ത്രിച്ചു. ബര്‍മിംഗ്ഹാമിലും, പ്ലൈമൗത്തിലുമാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. തീവ്രവലത് അനുകൂലികള്‍ ഇവിടെ എത്തുമെന്ന് ഓണ്‍ലൈനില്‍ നടന്ന പ്രചരണത്തെ തുടര്‍ന്നായിരുന്നു ഇത്. ഇതിനിടെ ഒരു പബ്ബ് അടിച്ചുതകര്‍ത്തു. വാഹനങ്ങള്‍ക്ക് തീകൊളുത്തുകയും, ഷോപ്പുകള്‍ കൊള്ളയടിക്കുകയും ചെയ്യുന്നു. കുടിയേറ്റക്കാരെയും, അഭയാര്‍ത്ഥികളെയും പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകളും അക്രമികള്‍ ലക്ഷ്യവെയ്ക്കുന്നു.

Next Post

ഒമാന്‍: നോർത്ത് അല്‍ ബാത്തിന ഗവർണറേറ്റില്‍ നിരവധി സ്വകാകര്യമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍

Sat Aug 10 , 2024
Share on Facebook Tweet it Pin it Email മസ്കത്ത്: നോർത്ത് അല്‍ ബാത്തിന ഗവർണറേറ്റില്‍ പ്രവർത്തിക്കുന്ന നിരവധി സ്വകാകര്യമേഖലാ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍. തൊഴില്‍ മന്ത്രാലയം ഓണ്‍ലൈനായി പുറത്തിറക്കിയ പ്രസ്താവനയിലാണ് തൊഴിലസരങ്ങളെക്കുറിച്ച്‌ അറിയിച്ചത്. ഗവർണറേറ്റിലെ വ്യത്യസ്ത പൊതുമേഖലാസ്ഥാപനങ്ങളിലേക്കും ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കും നൈപുണ്യവും യോഗ്യതയുമുള്ളവരില്‍ നിന്ന് അപേക്ഷക്ഷണിക്കുന്നുവെന്നാണ് പ്രസ്താവനിയിലൂടെ തൊഴില്‍ മന്ത്രാലയം അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ക്കും അവസരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള്‍ക്കും മന്ത്രാലയത്തിന്‍റെ www.mol.gov.om എന്ന വെബ്സൈറ്റ് സന്ദർശിക്കാനും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

You May Like

Breaking News

error: Content is protected !!