യു.കെ: ലണ്ടന്‍ തെരുവില്‍ ചുറ്റിനടന്ന് വിരാട് കോലി

ലണ്ടന്‍: ടി20 ലോകകപ്പില്‍ നിന്ന് വിരമിച്ച ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ വിരാട് കോലി ശ്രീലങ്കയ്‌ക്കെതിരെ പരമ്പരയില്‍ മോശം ഫോമിലായിരുന്നു. ആദ്യ ഏകദിനത്തില്‍ 34 റണ്‍സെടുത്ത് കോലി പുറത്തായിരുന്നു. രണ്ടാം ഏകദിനത്തില്‍ 14 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. മൂന്നാം ഏകദിനത്തില്‍ 20 റണ്‍സെടുത്തും കോലി മടങ്ങി. മൂന്ന് മത്സരങ്ങളില്‍ 58 റണ്‍സായിരുന്നു കോലിയുടെ സമ്പാദ്യം. എല്ലാ മത്സരങ്ങളിലും സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് കോലി കീഴടങ്ങിയത്. പരമ്പരയ്ക്ക് ശേഷം ലണ്ടനിലേക്കാണ് കോലി പോയത്. കുടുംബത്തോടൊപ്പമാണ് കോലി ലണ്ടനിലേക്ക് പറന്നത്. ഇപ്പോള്‍ ലണ്ടനില്‍ നിന്നുള്ള വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ലണ്ടന്‍ തെരുവില്‍ കോലി റോഡ് മുറിച്ചുകടക്കാന്‍ കാത്തുനില്‍ക്കുന്നതാണ് വിഡിയോ. വൈറല്‍ വീഡിയോ കാണാം…

ക്രിക്കറ്റില്‍നിന്ന് വിരമിച്ചതിനുശേഷം കുടുംബത്തോടൊപ്പം താരം ലണ്ടനില്‍ താമസമാക്കുമെന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. ഇതിനിടെയാണ് താരത്തിന്റെ അടിക്കടിയുള്ള ലണ്ടന്‍ യാത്ര. ടി20 ലോകകപ്പ് കഴിഞ്ഞ് സ്വീകരണത്തിനും ശേഷം താരം നേരെ ലണ്ടനിലേക്കാണ് പറന്നത്. നേരത്തെ കോലിക്കൊപ്പം ലണ്ടനിലെ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ചിത്രം അനുഷ്‌ക ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 15ന് രണ്ടാമത്തെ കുട്ടി അകായ്ക്ക് അനുഷ്‌ക ശര്‍മ ജന്മം നല്‍കിയതും ലണ്ടനിലായിരുന്നു.

Next Post

ഒമാന്‍: ഒമാനില്‍ കുരങ്ങുപനി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

Tue Aug 20 , 2024
Share on Facebook Tweet it Pin it Email മസ്‌കത്ത്: ഒമാനില്‍ കുരങ്ങുപനി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആഗോള തലത്തില്‍ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒമാൻ എം പോക്സ് കേസുകളില്‍ നിന്ന് മുക്തമാണെന്നും സെന്റർ ഫോർ ഡിസീസ് ആന്റ് പ്രിവന്റ് ആന്റ് എമർജൻസി കേസ് മാനേജ്മെന്റ് വിഭാഗം അറിയിച്ചു. എം പോക്സ് വൈറസിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. എം […]

You May Like

Breaking News

error: Content is protected !!