യു.കെ: അറുപതോളം പേരുടെ മരണത്തിന് ഇടയാക്കിയ ബ്രിട്ടനിലെ ചാരുകസേര

മണിചിത്രത്താഴ് എന്ന് സിനിമയില്‍ ഇന്നസന്റ് അവതരിപ്പിച്ച കഥാപാത്രം, മാടമ്പള്ളയിലെ ഒരു ചാരുകസേര ഇളകുന്നത് കണ്ട് ഭയന്ന് തിരിഞ്ഞ് നോക്കാതെ ഓടുന്ന ഒരു സീനുണ്ട്. സമാനമായ ഒരു കസേരയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. പക്ഷേ, ഈ മാടമ്പള്ളി അങ്ങ് യുകെയിലാണെന്ന് മാത്രം. യുകെയിലെ യോര്‍ക്ക്ഷെയറിലെ ശാന്തസുന്ദരമായ തിര്‍സ്‌ക് ഗ്രാമത്തിലെ ബസ്ബി സ്റ്റൂപ്പിലെ ഇരുണ്ട ചരിത്രമുള്ള ഒരു കസേര. ഈ കസേര കാരണം പ്രദേശം ഇന്ന് ജനപ്രിയ പ്രേത സ്ഥലമായാണ് അറിയപ്പെടുന്നത്. 1702-ല്‍ കൊല്ലപ്പെട്ട തോമസ് ബസ്ബി എന്ന കൊലപാതകിയുമായുള്ള ബന്ധമാണ് ഈ കസേരയെ ഇന്നും ഭയത്തോടെ മാത്രം നോക്കാന്‍ പ്രദേശവാസികളെ പ്രേരിപ്പിക്കുന്നത്. തോമസിന്റെ കൊലപാതകത്തിന് പിന്നാലെ ആ കസേരയില്‍ ഇരുന്ന അറുപതോളം പേര്‍ പിന്നീട് പലപ്പോഴായി കൊല്ലപ്പെട്ടത് പ്രദേശവാസികളുടെ ഭയം ഇരട്ടിച്ചു.

നാല് നൂറ്റാണ്ട് കഴിഞ്ഞിട്ടും മാറാത്ത പ്രേതഭയം. നിലവില്‍ ഈ കെട്ടിടം പബ്ബ് അടക്കമുള്ള ഒരു ഇന്ത്യന്‍ റെസ്റ്റോറന്റായി മാറിക്കഴിഞ്ഞു. എങ്കിലും ബസ്ബിയുടെ പ്രേതം ഇപ്പോഴും ഈ സ്ഥലത്ത് അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടെന്നാണ് തദ്ദേശീയര്‍ പറയുന്നത്. ദുരൂഹമായ നിരവധി മരണങ്ങള്‍ക്ക് കാരണമായ ശപിക്കപ്പെട്ട കസേര, ‘ഇനി ആരും അതില്‍ ഇരിക്കരുത്’ എന്ന കര്‍ശന നിയമത്തിന് കീഴിലാണ് തിര്‍സ്‌ക് മ്യൂസിയത്തിന് ഈ കസേര സംഭാവന ചെയ്തത്. ഇന്ന് ആരും കയറി ഇരിക്കാതിരിക്കാന്‍ മ്യൂസിയത്തിന്റെ ചുമരില്‍ ഉയരത്തിലാണ് കസേര ഉറപ്പിച്ചിരിക്കുന്നത്.

2008-ല്‍ കുപ്രസിദ്ധമായ ബസ്ബി സ്റ്റൂപ്പ് സന്ദര്‍ശിച്ച, അന്ന് കുട്ടികളായിരുന്ന വേഡ് റാഡ്ഫോര്‍ഡും, സുഹൃത്തുക്കളും പ്രദേശത്തിന്റെ നിരവധി ഫോട്ടോകള്‍ പകര്‍ത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം, അടുത്തിടെ വേഡ് റാഡ്ഫോര്‍ഡ് വീണ്ടും അവിടം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ‘അത് നിങ്ങളുടെ പഴയ പബ്ബല്ല, പുറത്ത് ശപിക്കപ്പെട്ട കസേരയും തൂങ്ങിക്കിടക്കുന്ന ഒരു കുരുക്കും അടയാളമായി അവിടെ ഉണ്ടായിരുന്നു, പക്ഷേ അതൊന്നും ഇന്നില്ല. ഞാന്‍ വിചാരിച്ചു, എന്റെ പക്കലുള്ള ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള എല്ലാ കാര്യങ്ങളും ഇപ്പോഴും അവിടെ കാണുമെന്ന്. ഇത് വളരെ മികച്ച ഒരു കഥയാണ്, ഞാന്‍ അവിടെ ഉണ്ടായിരുന്നപ്പോള്‍ രസകരമായ നിരവധി കാര്യങ്ങള്‍ സംഭവിച്ചു, ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്താന്‍ ഞാന്‍ തീരുമാനിച്ചു. ‘ വേഡ് റാഡ്ഫോര്‍ഡ് തന്റെ അനുഭവം മെട്രോയോട് പറഞ്ഞു,

ആ പ്രേത കസേര എങ്ങനെ ഉണ്ടായിയെന്നുള്ളത് കൗതുകകരമായ ഒരു കഥയാണ്. ഒപ്പം അത് യോര്‍ക്ക്ഷയര്‍ പാരമ്പര്യത്തിന്റെ ഭാഗവുമാണ്. ഇപ്പോള്‍ അതെങ്ങനെ കാണപ്പെടുന്നു എന്നതിനെക്കുറിച്ചുള്ള എന്റെ ആഗ്രഹം വളരെ ശക്തവും അപ്രതീക്ഷിതവുമായിരുന്നു. അങ്ങനെയാണ് താന്‍ ആ കസേരയും അതിന്റെ ചരിത്രവും തേടി ഇറങ്ങിയതെന്നും വേഡ് റാഡ്ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ അന്വേഷണം മുഴുവനും വീഡിയോ ചിത്രീകരിക്കാനും അദ്ദേഹം തീരുമാനിച്ചു. വീഡിയോ ചിത്രീകരണത്തിനിടെ തോമസ് ബസ്ബിയുടെ ശബ്ദത്തിന്റെ ആദ്യത്തെ വ്യക്തമായ ഓഡിയോ ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. റെക്കോഡ് ചെയ്ത് ടേപ്പ് റീപ്ലേ ചെയ്തപ്പോള്‍ ഒരു നീണ്ട ‘ഞാന്‍’ ശബ്ദം കേട്ടു. അന്വേഷണത്തിനിടെ മറ്റൊരു പ്രധാന സംഗതി കൂടി കണ്ടെത്തി. അത് ഒരു പെട്ടിക്ക് അടിയില്‍ ഒളിപ്പിച്ചിരുന്ന ആരോ വരച്ച തോമസ് ബസ്ബിയുടെ ഒരു രേഖാ ചിത്രമായിരുന്നു. ചിത്രീകരണ വേളയില്‍ താനും മൂന്ന് സ്ത്രീകളും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും ക്യാമറ തന്നിലേക്ക് ഫോക്കസ് ചെയ്തിരുന്നതിനാല്‍ താന്റെ ചുണ്ടുകള്‍ അനങ്ങിയില്ലെന്നും എങ്കിലും ടേപ്പിലെ വ്യക്തമായ ശബ്ദം മൈക്രോഫോണിന് വളരെ അടുത്ത് നിന്നായിരിക്കാം ലഭിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. ശബ്ദം കേട്ട ആളുടെ പ്രതികരണം തങ്ങളെ വല്ലാതെ ഭയപ്പെടുത്തിയെന്നും വേഡ് റാഡ്ഫോര്‍ഡ് പറയുന്നു. ഏതായാലും ആ പ്രേത ചരിത്രം സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് വേഡ് റാഡ്ഫോര്‍ഡ്. അടുത്ത കാലത്തായി യൂറോപ്പിലും യുഎസിലും ഇത്തരത്തില്‍ ഉപേക്ഷിക്കപ്പെട്ട പ്രേതശല്യമുള്ള സ്ഥലങ്ങളിലേക്കുള്ള വിനോദ സഞ്ചാരമടക്കമുള്ള പുതിയ പദ്ധികള്‍ക്ക് ജീവന്‍ വയ്ക്കുകയാണ്.

Next Post

ഒമാന്‍: ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടരുതെന്ന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപാലിറ്റി

Sat Aug 17 , 2024
Share on Facebook Tweet it Pin it Email മസ്‌കത്ത്: ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ ഉണക്കാനിടരുതെന്ന മുന്നറിയിപ്പുമായി മസ്‌കത്ത് മുനിസിപാലിറ്റി. നഗരത്തിലെ കെട്ടിടങ്ങളുടെ ബാഹ്യസൗന്ദര്യം നിലനിർത്തുന്നതിനായി ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് ഒഴിവാക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. മസ്‌കത്ത് മുനിസിപ്പാലിറ്റി നിയമത്തിന്റെ 14-ാം ആർട്ടിക്കിള്‍ പ്രകാരം, കെട്ടിടങ്ങളുടെ ബാല്‍ക്കണികളില്‍ തുണികള്‍ ഉണക്കാനിടുന്നത് നിയമലംഘനമായി കണക്കാക്കുന്നു, ഇതിന് 50 മുതല്‍ 5000 റിയാല്‍ വരെ പിഴയോ 24 മണിക്കൂർ മുതല്‍ 6 […]

You May Like

Breaking News

error: Content is protected !!