ഒമാന്‍: ഒമാനില്‍ കുരങ്ങുപനി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

മസ്‌കത്ത്: ഒമാനില്‍ കുരങ്ങുപനി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം. ആഗോള തലത്തില്‍ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒമാൻ എം പോക്സ് കേസുകളില്‍ നിന്ന് മുക്തമാണെന്നും സെന്റർ ഫോർ ഡിസീസ് ആന്റ് പ്രിവന്റ് ആന്റ് എമർജൻസി കേസ് മാനേജ്മെന്റ് വിഭാഗം അറിയിച്ചു.

എം പോക്സ് വൈറസിനെ ചുറ്റിപറ്റിയുള്ള സംഭവവികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

എം പോക്സുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥിതിഗതികളും ആരോഗ്യ മന്ത്രാലയം നിരന്തരം നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. ഒമാനില്‍ ആവശ്യമായ ലബോറട്ടറി പരിശോധനകള്‍ ലഭ്യമാണെന്നും വൈറസിനെ നേരിടുന്നതിന് സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പകർച്ചവ്യാധികള്‍ നിരീക്ഷിക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായും പ്രസക്തമായ അന്താരാഷ്ട്ര, പ്രാദേശിക സംഘടനകളുമായും തുടരുന്ന ഏകോപനത്തിന് ഊന്നല്‍ നല്‍കുന്നുതായും മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

എം പോക്സ് പടരുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ മേഖലയില്‍ ഇതുവരെ എം പോക്സ് പിടിപെട്ട 517 പേർ മരണപ്പെട്ടു. നിലവില്‍ 13 രാജ്യങ്ങളിലാണ് എം പോക്സ് റിപോർട്ട് ചെയ്തിട്ടുള്ളത്. ജി.സി.സി രാഷ്ട്രങ്ങള്‍ എം പോക്സ് മുക്തമാണെന്ന് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

Next Post

കുവൈത്ത്: വ്യാജ റെസിഡൻസി നിര്‍മാണം പരിശോധന, ആറുപേര്‍ പിടിയില്‍

Tue Aug 20 , 2024
Share on Facebook Tweet it Pin it Email കുവൈത്ത് സിറ്റി: വ്യാജ റെസിഡൻസി പെർമിറ്റ് ഉണ്ടാക്കിയ കേസില്‍ ആറു പേരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. വൻ തുകകള്‍ വാങ്ങി വിദേശ തൊഴിലാളികള്‍ക്ക് റെസിഡൻസി പെർമിറ്റുകളും ഡ്രൈവിങ് ലൈസൻസുകളും നല്‍കിവരുന്ന കുറ്റകൃത്യത്തില്‍ ഏർപ്പെട്ടുവരുകയായിരുന്നു സംഘം. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്‍റെ നിർദേശ പ്രകാരമാണ് നടപടി. റെസിഡൻസി വ്യാപാരികളെയും […]

You May Like

Breaking News

error: Content is protected !!