കോട്ടയം: യു.കെയിൽ നഴ്സ് കുഴഞ്ഞുവീണ് മരിച്ചതിനുപിന്നാലെ ഭർത്താവും മരിച്ചനിലയിൽ. പനച്ചിക്കാട് ചോഴിയക്കാട് ക്ഷേത്രത്തിനുസമീപം വലിയപറമ്പിൽ അനിൽ ചെറിയാനാണ് (റോണി-40) മരിച്ചത്. അനിലിന്റെ ഭാര്യ സോണിയ സാറ ഐപ്പ് (38) ഞായറാഴ്ചയാണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കവേ ചൊവ്വാഴ്ച രാവിലെയാണ് ഇവരുടെ താമസസ്ഥലത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അനിലിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചയോടെ മക്കൾ ഇരുവരും ഉറങ്ങവേ വീടിന് പുറത്തുപോയതായിരുന്നു അനിൽ. താൻ ഭാര്യയുടെ അടുത്തേക്ക് പോകുകയാണെന്നും മക്കളെ നോക്കണമെന്നും സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നു. ഇതുകണ്ട സുഹൃത്തുക്കളും അയൽവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. റെസ്സിച്ചിയിലെ അലക്സാൻഡ്ര ആശുപത്രിയിലെ നഴ്സായ പാക്കിൽ സ്വദേശിനി സോണിയ കാലിലെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് രണ്ടാഴ്ച നാട്ടിലുണ്ടായിരുന്നു. തിരിച്ചെത്തി പത്താംദിവസമാണ് കുഴഞ്ഞുവീണത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ലിയ, ലൂയിസ്.
Next Post
ഒമാന്‍: വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് തൊഴില്‍ മാര്‍ക്കറ്റ് ക്രമീകരിക്കാന്‍
Wed Aug 21 , 2024