കുവൈത്ത്: സൂക്ഷിച്ച് നടക്കുക, തട്ടിപ്പുകാര്‍ ചുറ്റുമുണ്ടാവാം

കുവൈത്ത് സിറ്റി: തെരുവിലും മൈതാനത്തും തനിച്ചു നടക്കുന്നവർ ശ്രദ്ധിക്കുക. അടുപ്പം പ്രകടിപ്പിച്ച്‌ എത്തുന്നവർ നിങ്ങളുടെ പണവും വിലപിടിപ്പുള്ള വസ്തുക്കളും കവർന്ന് രക്ഷപ്പെടാം.

ഫർവാനിയ ഭാഗങ്ങളില്‍നിന്ന് നിരവധി പേർക്കാണ് അടുത്തിടെ ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടത്.

സംസാരത്തിനിടെ ആളുകളുടെ ശ്രദ്ധ മാറ്റിയാണ് തട്ടിപ്പ് സംഘം മോഷണം നടത്തുന്നത്. ഇതിനാല്‍ ആ സമയം തട്ടിപ്പ് മനസ്സിലാകില്ലന്ന് പണം നഷ്ടപ്പെട്ട മലയാളി പറഞ്ഞു.

രണ്ടു തവണയാണ് ഇദ്ദേഹത്തില്‍നിന്ന് പണം തട്ടാൻ ശ്രമം നടന്നത്. നടന്നുവരുന്നതിനിടെ അപ്രതീക്ഷിതമായി ഒരാള്‍ ദേഹത്തുതട്ടിയതാണ് ആദ്യ സംഭവം. എന്നാല്‍, ഇതിനിടെ പണം നഷ്ടപ്പെട്ടിരുന്നു.

മുറിയില്‍ മറന്നുവെച്ചതാകാമെന്നാണ് ആദ്യം കരുതിയത്. പിന്നീടാണ് പണം കവർന്നതായി ബോധ്യപ്പെട്ടത്. മറ്റൊരിക്കല്‍ ഒരാള്‍ തുപ്പല്‍ ദേഹത്ത് തെറിപ്പിക്കുകയും തുടച്ചുതരാൻ സമീപിക്കുകയും ചെയ്തു. അപകടം തിരിച്ചറിഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ശ്രദ്ധ തിരിക്കാൻ വേണ്ടി ശരീരത്തിലേക്ക് തുപ്പുകയും അത് ടിഷ്യൂപേപ്പർ കൊണ്ട് തുടക്കുകയും മറ്റൊരാള്‍ വന്ന് പണം വിദഗ്ധമായി കവരുന്നതുമാണ് രീതി.

ഇതേരീതിയില്‍ ഒരാളില്‍നിന്ന് അടുത്തിടെ 2000 ദീനാറും കവർന്നു. ഇത്തരത്തിലുള്ള ധാരാളം കേസുകളാണ് അടുത്തിടെ ഉണ്ടായത്. നിരവധി പേരുടെ പഴ്സും പൈസയും മറ്റു രേഖകളും നഷ്ടപ്പെട്ടു.

തട്ടിപ്പ് സംഘത്തില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും ഒരാള്‍ ശ്രദ്ധ മാറ്റുന്ന സമയത്ത് മറ്റുള്ളവർ മോഷണം നടത്തുകയുമാണെന്നാണ് സൂചന.

പരിചയമില്ലാത്ത ആള്‍ ദേഹത്തേക്ക് തുപ്പുകയോ ശരീരത്തില്‍ തട്ടുകയോ കെട്ടിപ്പിടിക്കുകയോ കൂടുതല്‍ സംസാരിക്കുകയോ ചെയ്യുകയാണെങ്കില്‍ അത് ശ്രദ്ധ തിരിക്കാൻ വേണ്ടിയാണെന്ന് മനസ്സിലാക്കി ഒഴിഞ്ഞുമാറുകയും കൈയിലുള്ള പണം സൂക്ഷിക്കുകയും വേണം. അതിനിടെ, പണം നഷ്ടപ്പെട്ട ഒരാള്‍ മോഷ്ടാവെന്ന് കരുതുന്നയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

Next Post

യു.കെ: പ്രവാസികള്‍ ആഹ്ലാദത്തില്‍, പൗണ്ട് കുതിക്കുന്നു, ഇന്ത്യയിലേക്കുള്ള പണമൊഴുക്ക് വര്‍ധിച്ചു

Sat Aug 24 , 2024
Share on Facebook Tweet it Pin it Email ലണ്ടന്‍: നീണ്ട ഇടവേളയ്ക്കു ശേഷം ഒരു യുകെ പൗണ്ടിന് തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക്. ഒരു യുകെ പൗണ്ടിന്റെ ഇന്ത്യന്‍ മൂല്യം 110 രൂപ കടന്നു. ഇന്ത്യയിലേക്ക് പണം അയയ്ക്കുന്നവര്‍ക്ക് ഇത് റെക്കോര്‍ഡ് നേട്ടമാണ്. എന്നാല്‍ പൗണ്ടിന്റെ വിലക്കയറ്റം നാട്ടിലെ സ്വത്തുക്കള്‍ വിറ്റു യുകെയില്‍ പണം എത്തിക്കാന്‍ പദ്ധതി ഇടുന്നവര്‍ക്ക് തിരിച്ചടി തന്നെയാണ്. യുകെയില്‍ എത്തി […]

You May Like

Breaking News

error: Content is protected !!