നഴ്‌സിങ് മിഡൈ്വഫറി രംഗത്തുള്ളവര്‍ക്ക് ഗ്രാന്‍ഡിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. 2500 പൗണ്ട് വരെ തുക ഗ്രാന്റായി ലഭിക്കുമെന്ന് ആര്‍ സി എന്‍ ഫൗണ്ടേഷന്‍ അറിയിച്ചു. നഴ്‌സ്, മിഡൈ്വഫ്, സപ്പോര്‍ട്ട് വര്‍ക്കര്‍ എന്നീ മേഖലകളില്‍ ഉള്ളവര്‍ക്കു ഗ്രാന്‍ഡ് ലഭിക്കും. 2024 ഒക്ടോബര്‍ 18 വരെയാണ് അപേക്ഷാ തീയതി. ആര്‍ സി എന്‍ ന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. (https://rcnfoundation.rcn.org.uk/Grants-and-funding/Educational-grants)
കണ്ടിന്യൂട് പ്രൊഫഷണല്‍ ഡവലപ്മെന്റ് (സി പി ഡി) പരിശീലന കോഴ്‌സുകള്‍, കൂടുതല്‍ ബിരുദങ്ങള്‍ക്കായുള്ള പഠനം എന്നിങ്ങനെ തൊഴിലിലെ ഉയര്‍ച്ചയ്ക്ക് ഈതുക ഉപയോഗിക്കാം. നഴ്‌സിംഗ് പഠനത്തിന് ഉദ്ദേശിക്കുന്ന, ഏതൊരു വിഷയത്തിലും ബിരുദമെടുത്ത വിദ്യാര്‍ത്ഥികള്‍ അവരുടെ ബിരുദത്തില്‍ ഫസ്റ്റ് അല്ലെങ്കില്‍ 2:1 നേടിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് 2500 പൗണ്ടിന്റെ ഗ്രാന്റും ലഭിക്കും.
റെജിസ്റ്റര്‍ ചെയ്ത പ്രൊഫഷണലുകള്‍ക്ക് 1600 പൗണ്ടും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് 2500 പൗണ്ടുമാണ് ഗ്രാന്റായി നല്‍കുക. എല്ലാ വര്‍ഷവും നല്‍കിവരുന്ന ഈ വാര്‍ഷിക ശരത്ക്കാല എഡ്യൂക്കേഷന്‍ ആന്‍ഡ് കരിയര്‍ ഡെവെലപ്മെന്റ് ഗ്രാന്റിനായി ഇപ്പോള്‍ അപേക്ഷിക്കാം.
2025 ല്‍ പഠനം ആരംഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കും ഗ്രാന്റുകള്‍ കിട്ടും.