മസ്‌കത്ത്: കനത്ത മഴയെ തുടർന്ന് ഒമാനിലെ നിസ്‌വ വിലായത്തിലെ വാദി തനൂഫില്‍ അഞ്ച് പേർ ഒഴുകിപ്പോയി. 16 പേരടങ്ങിയ മള്‍ട്ടിനാഷണല്‍ മൗണ്ടൻ ഹൈക്കിംഗ് ഗ്രൂപ്പിലെ അഞ്ചുപേരാണ് പ്രളയത്തില്‍പ്പെട്ടത്.
സംഭവത്തില്‍ ഒരു ഒമാനി പൗരനും ഇതര അറബ് രാജ്യങ്ങളില്‍നിന്നുള്ള മൂന്നുപേരും മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു.
റോയല്‍ ഒമാൻ പൊലീസാണ് എക്‌സിലൂടെ വിവരം പങ്കുവെച്ചത്. പ്രദേശത്തെ വീഡിയോ സഹിതമാണ് കുറിപ്പ്. സംഭവത്തില്‍പ്പെട്ടവരെ പൊലീസ് വിമാനത്തില്‍ നിസ്‌വ റഫറൻസ് ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.