മസ്കത്ത്: വയനാട് ദുരിതത്തില്‍ കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ട അഷ്‌റഫിനെ മസ്കത്ത് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം നേതാക്കള്‍ സന്ദർശിച്ചു.
ബർക്ക കെ.എം.സി.സി പ്രസിഡന്റായ അഷ്റഫ് നാട്ടില്‍നിന്ന് കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. വയനാട് ദുരന്തം തീർത്ത തീരാ നോവുകളും അവിടത്തെ നിലവിലെ സാഹചര്യവും അദ്ദേഹം നേതാക്കളുമായി പങ്കുവെച്ചു.
കൊയിലാണ്ടി മണ്ഡലം മസ്കത്ത് കെ.എം.സി.സി ഭാരവാഹികളായ റസാക്ക് മുകച്ചേരി, ഉബൈദ് നന്തി, മുനീർ കോട്ടക്കല്‍, ഷാജഹാൻ മുശ്രിഫ് എന്നിവരുടെ സംഘമാണ് സന്ദർശനം നടത്തിയത്. ബർക്ക കെ.എം.സി.സി നേതാക്കളായ ഖലീല്‍, നിസാം, റാഫി എന്നിവരും സന്നിഹിതരായിരുന്നു.