കുവൈത്ത് സിറ്റി: താമസരേഖകള്‍ അപ്ഡേറ്റ് ചെയ്യാത്ത 1,197 റെസിഡൻഷ്യല്‍ വിലാസങ്ങള്‍ കൂടി പബ്ലിക് അതോറിറ്റി ഫോർ സിവില്‍ ഇൻഫർമേഷൻ (പാസി) സിവില്‍ ഐ.ഡി കാർഡുകളില്‍നിന്ന് നീക്കി.
ഫ്ലാറ്റുകള്‍ പൊളിക്കല്‍, കെട്ടിട ഉടമ നല്‍കിയ വിവരങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലാസങ്ങള്‍ നീക്കിയത്.
വിലാസം നീക്കം ചെയ്യപ്പെട്ടവർ 30 ദിവസത്തിനുള്ളില്‍ അതോറിറ്റി സന്ദർശിച്ച് ആവശ്യമായ അനുബന്ധ രേഖകള്‍ നല്‍കി വിലാസങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ സിവില്‍ ഇൻഫർമേഷൻ പബ്ലിക് അതോറിറ്റി നിർദേശിച്ചു. വിലാസം പുതുക്കാതിരുന്നാല്‍ 100 ദീനാർ വരെ പിഴക്കും മറ്റു നിയമനടപടികള്‍ക്കും കാരണമാകാം. വിലാസം പാസിയുടെ വെബ്സൈറ്റ് വഴി പരിശോധിക്കാം. കെട്ടിടം പൊളിക്കല്‍ മറ്റു കാരണങ്ങള്‍ എന്നിവ മൂലം താമസം മാറിയിട്ടും പുതിയ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്കെതിരെ സിവില്‍ ഇൻഫർമേഷൻ അതോറിറ്റി നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇതിനകം നിരവധി പേരുടെ വിലാസങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.